/indian-express-malayalam/media/media_files/2025/11/06/iir-summit-2025-11-06-14-30-27.jpg)
ഡോ. അനിത നമ്പ്യാർ , ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അനുജ് മഹേശ്വരി
കൊച്ചി : പ്രമേഹ രോഗ ചികിത്സാ ശാസ്ത്ര രംഗത്ത്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ റിസർച്ച് സൊസൈറ്റി ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ (ആർഎസ്എസ്ഡിഐ) യുടെ ദേശീയ വാർഷിക സമ്മേളനത്തിന് കൊച്ചയിൽ ഇന്ന് തുടക്കമായി. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ഡോ. ശശാങ്ക് ജോഷി വിശിഷ്ടാതിഥിയായി പങ്കെടുക്കും.
Also Read:മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം, പരാതിയുമായി കുടുംബം
നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 7,000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം കേരളത്തിൽ നടക്കുന്നത്. ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ഒൻപതിന് സമാപിക്കും.
Also Read:ആനവണ്ടിയല്ലിത് ആനന്ദവണ്ടി; ഇനിയെന്നും 'ഫ്രീ' ടൂർ
പ്രമേഹ പ്രതിരോധം, ചികിത്സ, സാങ്കേതികവിദ്യ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികൾ പങ്കുവെക്കുന്നതിനായി പ്രമുഖ പ്രമേഹരോഗ വിദഗ്ധർ, ഡോക്ടർമാർ, ഗവേഷകർ, പോഷകാഹാര വിദഗ്ധർ, പ്രമേഹത്തെ കുറിച്ചുള്ള ബോധനം നൽകുന്നവർ, ആരോഗ്യപരിചരണ വിദഗ്ദ്ധർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവരെല്ലാം ഈ സമ്മേളനത്തിന്റെ ഭാഗമാകും. പ്ലീനറി സെഷനുകൾ, സിമ്പോസിയങ്ങൾ, വിദഗ്ദ്ധ പാനലുകൾ, പ്രായോഗിക വർക്ക്ഷോപ്പുകൾ, പബ്ലിക് ഫോറം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാവും.
Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
ക്ലിനിക്കൽ പ്രമേഹ മാനേജ്മെന്റ്, ടൈപ്പ് 1 പ്രമേഹം, ഗർഭകാല പ്രമേഹം, ഫാർമക്കോതെറാപ്പി, ഡിജിറ്റൽ ഹെൽത്ത്, എഐ, പ്രമേഹ സാങ്കേതികവിദ്യ, ഉപാപചയ പ്രവർത്തനവും പൊണ്ണത്തടിയും മാനേജ് ചെയ്യുന്ന രീതികൾ, പോഷകാഹാര ശാസ്ത്രം, പ്രതിരോധ തന്ത്രങ്ങൾ, പൊതുജനാരോഗ്യ നയം, പ്രമേഹത്തിന്റെ മാനസികാരോഗ്യ വശങ്ങൾ എന്നിവയെല്ലാം ശാസ്ത്രീയ സെഷനുകളിൽ വിഷയമാകും. ഇൻസുലിൻ ഇൻഹേലർ പോലുള്ള നൂതന ചികിത്സാ മാർഗങ്ങളും സമ്മേളനത്തിൽ അവതരിപ്പിക്കും.
ശാസ്ത്രീയ പുരോഗതിയെ രോഗികൾക്ക് മികച്ച ഫലമുണ്ടാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാൻ ക്ലിനിക്കുകളെ പ്രാപ്തരാക്കുന്നതിന് മാർഗ്ഗനിർദ്ദേശാധിഷ്ഠിതവും പ്രായോഗികവുമായ പഠനം നൽകുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടക സമിതി ചെയർമാൻ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു. ഡോ. അനിത നമ്പ്യാർ (ഓർഗസൈനിങ് സെക്രട്ടറി) , ഡോ. അനുജ് മഹേശ്വരി (നാഷണൽ സയന്റിഫിക് ചെയർമാൻ), ഡോ. റഫീഖ് മുഹമ്മദ് (ട്രഷറർ) എന്നിവരാണ് മറ്റു സംഘാടക സമിതി അംഗങ്ങൾ.
Read More:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us