ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിക്കെതിരെ നടക്കുന്ന സമരം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന ആവശ്യത്തെയും അവര്‍ തള്ളി.

സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനില്‍ക്കില്ലെന്നും രേഖ ശര്‍മ പറഞ്ഞു.’സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതി. പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്? അത് അവരുടെ അവകാശമാണ്’ അവര്‍ പറഞ്ഞു.

Read: മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ കേസെടുത്തു

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരുടെ അവകാശവും പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശവും തുല്യമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിനോടായിരുന്നു രേഖ ശര്‍മ്മയുടെ പ്രതികരണം.

Read: വര്‍ഗ്ഗീയ അജണ്ടകള്‍ക്ക് മുന്നില്‍ നവോത്ഥാനകേരളത്തിന് കീഴടങ്ങാനാവില്ലെന്ന് സംസ്‌കാരിക പ്രവര്‍ത്തകര്‍

അതിനിടെ, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എന്‍ഡിഎയുടെ നേതൃത്വത്തിലുളള ശബരിമല സംരക്ഷണയാത്രയ്ക്ക് ഇന്ന് തുടക്കമായി. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി ജാഥ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റായ പി.എസ്.ശ്രീധരന്‍പിളളയാണ് ലോങ് മാര്‍ച്ച് നയിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്താണ് സമാപിക്കുക.

Read: സന്നിധാനത്ത് വനിതാ പൊലീസ് കയറിയാല്‍ തടയുമെന്ന് കെ.സുധാകരന്‍

വിധിക്കെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അയ്യപ്പധര്‍മ്മ സമിതി എറണാകുളത്ത് വൈറ്റിലയില്‍ ഒരു മണിക്കൂര്‍ റോഡ് ഉപരോധിച്ചു. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ