Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

തിരുവനന്തപുരത്ത് ട്രെയിനുകൾ തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്

Train, ട്രെയിൻ, Special Train, സ്പെഷ്യൽ ട്രെയിൻ, Bangalore Train, ബെംഗളൂരു ട്രെയിൽ, Bangalore Train, Thiruvanathapuram to Bangalore Train, Kallada, കല്ലട, Trivandrum Bangalore Train, Trains to Bangalore,

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് തുടരുന്നു. തിരുവനന്തപുരത്ത് ട്രെയിനുകള്‍ തടഞ്ഞു. വേണാട് എക്സ്പ്രസും ജനശതാബ്ദിയുമാണ് തടഞ്ഞത്. വേണാട് എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുന്നു. അതേസമയം, സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനം രാത്രി തന്നെ നിര്‍ത്തിവച്ചു. 10 മണിയോടെ ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ സര്‍വീസ് നിര്‍ത്തി. സ്വകാര്യ ബസുകളും നിരത്തിലോടില്ല. പെട്രോള്‍ പമ്പുകളും ഇന്ന് തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല.

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ – തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. 20 കോടി തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്ന് തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ അറിയിച്ചു. തൊഴിലാളി യൂണിയന്‍ കൂട്ടായ്മയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് 48 മണിക്കൂര്‍ നീണ്ട പണിമുടക്ക്. സ്വകാര്യ- പൊതുമേഖല തൊഴിലാളികള്‍ക്ക് പുറമെ കര്‍ഷകരും കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഒപ്പം കേന്ദ്രത്തിനെതിരായ നീക്കം എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: National bandh hits kerala trains stopped in tvm

Next Story
സംയുക്ത തൊഴിലാളി യൂണിയനുകളുടെ ദേശീയ പണിമുടക്ക് തുടങ്ങി
The moderation of comments is automated and not cleared manually by malayalam.indianexpress.com