scorecardresearch
Latest News

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പരിപാടിക്ക് ദേശീയ അവാർഡ്

മുഖ്യമന്ത്രിയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പരിപാടിക്ക് ദേശീയ അവാർഡ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിക്ക് ദേശീയ അവാർഡ്. മുഖ്യമന്ത്രിയാണ് ഇക്കാര്യം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ 2020ലെ ദേശീയ അവാർഡിനാണ് എസ്‌സിഇആർടിസി പ്രസിദ്ധീകരിച്ച ‘അക്ഷരവൃക്ഷം പദ്ധതി’ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു അക്കാദമിക സ്ഥാപനത്തിന്റെ നേതൃത്വത്തിൽ കുട്ടികളിടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് ദേശീയ അവാർഡ് ലഭിച്ചത്.

കുട്ടികളുടെ സർഗശേഷികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോക്ക്ഡൗണ്‍ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച ‘അക്ഷര വൃക്ഷം’ പദ്ധതിയിൽ 56,249 സൃഷ്‌ടികൾ സ്‌കൂൾ വിക്കി മുഖേന ലഭിച്ചിരുന്നു. കഥ, കവിത, ലേഖനം, എന്നീ വിഭാഗങ്ങളിലായി ലഭിച്ച സൃഷ്‌ടികൾ വിദഗ്‌ധ പരിശോധനയ്ക്ക് ശേഷം എസ്‌സിഇആർടിസിയുടെ നേതൃത്വത്തിൽ വിവിധ വോള്യങ്ങളായി പുറത്തിറക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: National award kerala education department