Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്ധനവിലയിൽ വീണ്ടും വർധനവ്; രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

ഈ മാസം ആറാം തവണയാണ് ഇന്ധനവിലയിൽ വർധനവ് രേഖപ്പെടുത്തുന്നത്

Petrol Price, Petrol Pump

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില അതിവേഗം കുതിക്കുകയാണ്. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. 29 പൈസ വീതമാണ് കൂട്ടിയത്. ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയാണ് കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലാണ് സംസ്ഥാനത്ത് ഇന്ധനവില കൂടുതല്‍.

തലസ്ഥാനത്ത് പെട്രോള്‍ വില 98 ലേക്ക് അടുക്കുകയാണ്. 97 രൂപ 85 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.18 രൂപയും. കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.42 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 96 കടന്നു. പെട്രോളിന് 96.26 രൂപയും ഡീസലിന് 91.74 രൂപയുമാണ്. ഈ മാസം ആറാം തവണയാണ് ഇന്ധനവിലയില്‍ വര്‍ധനവ്.

Also Read: ഇന്ധനവില വർധനവ് തുടരുന്നു; ഇന്നും കൂട്ടി

അതേസമയം, ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് ഇന്ന് രാജ്യ വ്യാപകമായി പ്രതിഷേധിക്കും. സംഘടന ചുമതലയുള്ള കെ.സി.വേണുഗോപാല്‍ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ലക്ക് സമീപമുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിക്കും. സംസ്ഥാനത്ത് കെപിസിസി അധ്യക്ഷന്‍ കണ്ണൂരിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തിരുവല്ലയിലും പ്രതിഷേധങ്ങളില്‍ പങ്കെടുക്കും.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം.ഹസന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ തിരുവനന്തപുരത്തെ വിവിധ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രതിഷേധിക്കും. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന പശ്ചാത്തലത്തിലുളള ഇന്ധനവില വര്‍ധനവ് ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nation wide protest against oil price hike by congress today

Next Story
ഫ്ലാറ്റിൽ യുവതിക്ക് പീഡനം: മാര്‍ട്ടിന്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിMartin Joseph, Kochi Flat Assault Case
The moderation of comments is automated and not cleared manually by malayalam.indianexpress.com