Latest News

‘സ്വന്തം ജനതയെ ശത്രുവാക്കി ഭരണകൂടം യുദ്ധം ചെയ്യുന്നു:’ നടാഷ നാർവാൽ

“ആശുപത്രിക്കിടക്കയും ഓക്സിജനും ചോദിക്കുന്നവരുടെ പേരിൽവരെ കേസെടുക്കുന്നു. ജനപ്രതിനിധികളുടെപോലും അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും പലതരത്തിൽ പരിമിതപ്പെടുന്നു,” നടാഷ നാർവാൽ പറഞ്ഞു.

Natasha Narwal, N Narendran, നടാഷ നർവാൾ, എൻ നരേന്ദ്രൻ, malayalam news, india news, ie malayalam

തിരുവനന്തപുരം: സ്വന്തം ജനങ്ങളെത്തന്നെ ശത്രുക്കളായി പ്രഖ്യാപിച്ച് ഭരണകൂടം അവരോടു യുദ്ധം ചെയ്യുന്ന അസാധാരണസാഹചര്യമാണു രാജ്യത്തു വളർന്നുവരുന്നതെന്ന് യുഎപിഎ ചുമത്തപ്പെട്ട് ഒരുവർഷം തടവിൽക്കിടക്കേണ്ടിവന്ന യുവപൊതുപ്രവർത്തക നടാഷ നാർവാൽ പറഞ്ഞു.

‘സ്വാതന്ത്ര്യവും ജനാധിപത്യവും പൗരാവകാശങ്ങളും വീണ്ടെടുക്കാനുള്ള വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഇരുപതാമത് എൻ നരേന്ദ്രൻ സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു അവർ.എൻ നരേന്ദ്രൻറെ സുഹൃത്തുക്കളുടെ നേതൃത്വത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്.

“രാഷ്ട്രീയപ്രതിയോഗികൾക്കുനേരെ മാത്രമല്ല, മുസ്ലിങ്ങൾ, ദളിതർ, ആദിവാസികൾ, സ്ത്രീകൾ തുടങ്ങി പലവിഭാഗങ്ങൾക്കും നേരെയുള്ള അക്രമങ്ങളും അടിച്ചമർത്തലും പെരുകിവരുന്നു. വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും അക്രമത്തിനുള്ള ഗൂഢാലോചനയായി മുദ്രകുത്തുന്നു. ആശുപത്രിക്കിടക്കയും ഓക്സിജനും ചോദിക്കുന്നവരുടെ പേരിൽവരെ കേസെടുക്കുന്നു. ജനപ്രതിനിധികളുടെപോലും അഭിപ്രായസ്വാതന്ത്ര്യവും അവകാശങ്ങളും പലതരത്തിൽ പരിമിതപ്പെടുന്നു,” നടാഷ നാർവാൽ പറഞ്ഞു.

“ഭരണഘടനാസ്ഥാപനങ്ങളെ അപ്രസക്തമാക്കുന്നു. ജനാധിപത്യം എന്ന ആശയം‌തന്നെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണഘടന മറികടന്നും നിയമചട്ടങ്ങളുടെ അടിസ്ഥാനഘടനകൾ മാറ്റിയെഴുതിയും ഏകാധിപത്യസ്വഭാവമാർന്ന ഭൂരിപക്ഷ കോർപ്പറേറ്റ് ഭരണം സ്ഥാപിച്ചിരിക്കുകയാണ്,” അവർ പറഞ്ഞു. സ്വകാര്യയിടങ്ങളിലും സ്വകാര്യജീവിതത്തിലും വരെ കടന്നുകയറി നിയന്ത്രിക്കാൻ ഭരണകൂടം ശ്രമിക്കുന്നതാണ് പെഗസസ് ഫോൺ ചോർത്തലിലൂടെയുംമറ്റും വെളിപ്പെട്ടതെന്നും അവർ പറഞ്ഞു.

Read More: പെഗാസസ്: വാർത്തകൾ ശരിയെങ്കിൽ ആരോപണങ്ങൾ ഗുരുതരം: സുപ്രീം കോടതി

പ്രതിപക്ഷത്തെയും പല പാർട്ടികളുടെയും നയസമീപനങ്ങൾ ഏറെ വ്യത്യസ്തമല്ലെന്നും അതിനാൽ, രാഷ്ട്രീയകൂട്ടുകെട്ടിലൂടെ രൂപപ്പെടാവുന്ന പ്രതിപക്ഷസഖ്യം അധികാരത്തിൽ വന്നാലും പലകാര്യത്തിലും തിരുത്തൽ ഉണ്ടാകുമെന്നു കരുതുന്നില്ലെന്നും നടാഷ പറഞ്ഞു. യുഎപിഎ ചുമത്തുന്നതടക്കമുള്ള കാര്യങ്ങളിൽ കേരളത്തിലെ ഇടതുപക്ഷസർക്കാരിന്റെ സമീപനം മാറേണ്ടതുണ്ടെങ്കിലും ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു.

തീഹാർ ജയിലിൽ ഒരുവർഷമാൺ് ജാമ്യം കിട്ടാതെ നടാഷ കഴിഞ്ഞത്. ഇതിനിടെ നടാഷയുടെ പിതാവ് രോഗബാധിതനായി മരണപ്പെടുകയും ചെയ്തിരുന്നു.

2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ദില്ലിയിൽ ഉണ്ടായ അക്രമങ്ങൾക്കു പിന്നിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് ജയിലിലടച്ച നടാഷയ്ക്ക് അച്ചന്റെ മരണത്തെ തുടർന്ന് 2021 മേയിൽ ഡൽഹി ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിക്കുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Natasha narwal speech on n narendran memorial day

Next Story
തിങ്കളാഴ്ച മുതല്‍ വാക്‌സിനേഷന്‍ യജ്ഞം; മാളുകള്‍ ബുധനാഴ്ച മുതല്‍ തുറക്കാന്‍ അനുമതിCovid19, Covid19 kerala, covid restrictions Kerala, covid lockdown norms kerala, covid restrictions for shopes Kerala, covid restrictions mall reopening kerala, covid cases kerala, covid deaths kerala, covid vaccination drive kerala, covid vaccination for senior citizen kerala, pinarayi vijayan, veena george, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com