കോഴിക്കോട്: തനിക്കെതിരായ ആക്രമണത്തില്‍ പി.ജയരാജന് പങ്കുണ്ടെന്ന് തോന്നുന്നില്ല എന്ന് വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായ സി.ഒ.ടി നസീര്‍. എന്നാല്‍, തനിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയുണ്ടെന്നും നസീര്‍ ആരോപിച്ചു. തനിക്കെതിരായ ആക്രമണം സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ്. രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും തലശേരിയിലെ നേതാവിനെയും സംശയമുണ്ടെന്നും പൊലീസ് ഒരിക്കല്‍ കൂടി മൊഴിയെടുക്കാന്‍ എത്തിയാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും നസീര്‍ പറഞ്ഞു.
Read More: നസീറിനെതിരായ ആക്രമണം പി.ജയരാജന്റെ അറിവോടെ: കെ.മുരളീധരന്‍
നസീറിനെതിരായ ആക്രമണം വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്റെ അറിവോടെയാണെന്ന് നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍ ആരോപിച്ചിരുന്നു. നസീറും ജയരാജനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. നസീറിന് കിട്ടുന്ന വോട്ട് ജയരാജന് കിട്ടാനുള്ള വോട്ടാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥയാണുണ്ടായിരിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സി.ഒ.ടി നസീറിന് മേയ് 18 നാണ് വെട്ടേറ്റത്. തലശ്ശേരിയല്‍ വച്ചായിരുന്നു നസീറിന് വെട്ടേറ്റത്. തുടര്‍ന്ന് നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. പുതിയസ്റ്റാന്‍റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പറഞ്ഞു.
Lok Sabha Election Results 2019
നേരത്തെ മേപ്പയ്യൂര് വച്ചും സി.ഒ.ടി നസീറിനെതിരെ ആക്രമണമുണ്ടായിടുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്നാണ് നസീര്‍ നേരത്തെയും ആരോപിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതികൂടിയാണ് സി. ഒ. ടി നസീര്‍.മുന്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും തലശ്ശരി മുന്‍ നഗരസഭാംഗവുമാണ് സി.ഒ.ടി നസീര്‍.
ആക്രണത്തിൽ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന നസീറിന് പി.ജയരാജൻ സന്ദർശിച്ചിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിയായിരുന്നു ജയരാജൻ നസീറിനെ കണ്ടത്.