ന്യൂഡല്‍ഹി: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട കേരളാ എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു. പ്രധാനമന്ത്രി തിരക്കിലാണ്, വേണമെങ്കില്‍ അഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

കേരളത്തില്‍ നിന്നുള്ള എംപിമാരുടെ സംയുക്ത സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കുള്ള സമയം ആവശ്യപ്പെട്ടത്. മൂന്ന് തവണ ഇ-മെയില്‍ മുഖേനയും പല തവണ ഫോണ്‍ വഴിയും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു എങ്കിലും അനുമതി ലഭിച്ചില്ല എന്നാണ് എംപിമാരുടെ പ്രതിനിധിയായ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി തിരക്കിലാണ് എന്നതിനാല്‍ ആഭ്യന്തര മന്ത്രിയെ കാണാം എന്ന് അറിയിക്കുകയായിരുന്നു.

എ.കെ.ആന്റണി, പി.കരുണാകരന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന എംപി സംഘം നേരത്തെ ആഭ്യന്തരം, കൃഷി, ഭക്ഷ്യ വകുപ്പ് മന്ത്രികളുമായി ചര്‍ച്ച നടത്തിയിരുന്നതായി മനോരമാ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം 26നും പ്രധാനമന്ത്രിയെ കാണണമെന്ന് എംപിമാരുടെ സംഘം ആവശ്യപ്പെട്ടിരുന്നു. അത് നിഷേധിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ