/indian-express-malayalam/media/media_files/uploads/2023/04/narendra-modi-2.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25 ന് കൊച്ചിയിൽ എത്തും. 'യുവം' പരിപാടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. യുവാക്കളുമായുള്ള സംവാദ പരിപാടിയിൽ മോദിക്കൊപ്പം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അനിൽ ആന്റണിയും പങ്കെടുക്കും.
ഒരു ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന യുവം സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, കന്നഡ താരം യാഷ് എന്നിവരും പങ്കെടുക്കും. യുവം പരിപാടിക്ക് ശേഷം മേയ് മാസത്തിലും പ്രധാനമന്ത്രി കേരളത്തിലെത്തുന്നുണ്ട്.
ബിജെപിയില്‍ ചേര്‍ന്ന ശേഷം അനില്‍ ആന്റണി പങ്കെടുക്കുന്ന ആദ്യ പൊതുസമ്മേളനമായിരിക്കും ഇത്. ബിജെപിയിൽ ചേർന്ന അനിലിന് നൽകേണ്ട പദവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്ന് അനില്‍ ആന്റണിയെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.
ഇന്നലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനും കെപിസിസി സോഷ്യല്‍ മീഡിയ മുന്‍ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിച്ചത്. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയുഷ് ഗോയലില്‍നിന്നാണ് അനില്‍ ആന്റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു.
ബിജെപിയിൽ ചേർന്നത് ചിന്തിച്ചെടുത്ത തീരുമാനമെന്നും തന്നെ സ്വീകരിച്ചതിൽ ബിജെപി നേതൃത്വത്തിന് നന്ദിയെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ഞാന്‍ ഒരുപാട് ചിന്തിച്ചെടുത്ത ഒരു തീരുമാനമാണ്. ഇന്നലെ ബിജെപിയുടെ സ്ഥാപന ദിവസത്തില്‍ തന്നെ പാര്‍ട്ടിയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചതില്‍ ബിജെപിയുടെ നേതൃത്വത്തോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us