തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കാഡൽ ജീൻസൺ രാജയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാര രോഗമുള്ള കാഡലിന് ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാര രോഗം ഉണ്ടായതിനെ തുടർന്ന് ഭക്ഷണപദാർത്ഥം ശ്വാസകോശത്തിൽ കുടുങ്ങുകയായിരുന്നു.

ഗുരുതരാവസ്ഥയിലായ കാഡൽ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്  വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന കാഡലിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കാഡലിന്രെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ആരോഗ്യ നില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരുന്നു.

അമ്മ, അച്ഛൻ, സഹോദരി, ബന്ധുവായ സ്ത്രീ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കാഡൽ നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ കൊലപ്പെടുത്തിയയ കേസിലെ പ്രതിയാണ് കാഡൽ.

കഴിഞ്ഞ വർഷം ഏപ്രിലാണ് ഇവരുടെ കത്തിക്കരിഞ്ഞ മൃതദേഹം വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രഫ.രാജ തങ്കത്തിന്രെയും ഡോ. ജീൻപത്മയുടെയും മകനായ കാഡലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.