Latest News
ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസ്: ആര്യന്‍ ഖാന് ജാമ്യം

‘കൂട്ടക്കൊല നടത്തിയത് ചെകുത്താന്‍സേവയ്ക്ക് വേണ്ടി’; ജീവന്‍ കൊടുത്ത് ആത്മാവിനെ പ്രീതിപ്പെടുത്തലാണ് പരീക്ഷിച്ചതെന്നും കേദലിന്റെ മൊഴി

രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്

nandankodu murder case, trivandrum, thiruvannathapuram murder, cadel jeenson, prof raja thangam, dr jean padma

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ കേദൽ ജീൻസൺ രാജ (30) കുറ്റം സമ്മതിച്ചു.ചെകുത്താന്‍ സേവയ്ക്ക് വേണ്ടിയാണ് കൂട്ടക്കൊലപാതകം നടത്തിയതെന്ന് കേദല്‍ മൊഴി നല്‍കി. ജീവന്‍ കൊടുത്ത് ആത്മാവിനെ പ്രീതിപ്പെടുത്തലാണ് പരീക്ഷിച്ചതെന്നും പ്രതി വെളിപ്പെടുത്തി.

കൊലപാതകം നടത്താന്‍ ഉപയോഗിച്ച മഴു ഓണ്‍ലൈന്‍ വഴിയാണ് വാങ്ങിയത്. കൊലപാതകത്തിന് ശേഷം താന്‍ ചെന്നൈയിലേക്കാണ് രക്ഷപ്പെട്ടതെന്നും കേദന്‍ പൊലീസിനോട് വെളിപ്പെടുത്തി. പിന്നീട് തിരിച്ചുവന്ന ഇയാളെ തമ്പാനൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കീഴടങ്ങാനാണ് ഇയാള്‍ തിരിച്ചുവന്നതെന്നാണ് സൂചന. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

നന്തൻകോട് കൊല്ലപ്പെട്ട ദന്പതികളുടെ ഏക മകനായ ഇയാള്‍ കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്നു. വീട്ടില്‍നിന്നും കണ്ടെടുത്ത നാലു മൊബൈല്‍ ഫോണുകളും ഒരു കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെയാണ് നന്തൻകോട് ക്ലിഫ്ഹൗസിനു സമീപം ബെയിൻസ് കോമ്പൗണ്ട് 117ൽ ഡോ. ജീൻ പത്മ (58), ഭർത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകൾ കരോലിൻ (26), ഡോ. ജീന്റെ ബന്ധു ലളിത (70) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ താമസിക്കുന്ന വിവിഐപി മേഖലയിലെ വീട്ടിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ജീൻ പദ്മ, രാജ തങ്കം, കരോലിൻ എന്നിവരുടെ മൃതദേഹം വീടിന്റെ മുകൾ നിലയിലെ ശുചിമുറിയിൽ പൂർണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടേത് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. ലളിതയുടെ മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

കേഡൽ ജീൻസൺ രാജയെ സംഭവത്തിനുശേഷം കാണാതായിരുന്നു. കൊലപാതകം നടത്തിയശേഷം മൃതദേഹങ്ങൾ കത്തിച്ചത് മകനാണെന്നാണ് പൊലീസ് കരുതുന്നത്. സംഭവ സ്ഥലത്തുനിന്നു രണ്ടു വെട്ടുകത്തി, രക്തം പുരണ്ട മഴു, ഒരു കന്നാസിൽ പെട്രോൾ എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മാർത്താണ്ഡം ആർട്സ് ആൻഡ് സയൻസ് കോളജിൽനിന്നു രണ്ടു വർഷം മുമ്പാണു രാജ തങ്കം വിരമിച്ചത്. കരോലിൻ ചൈനയിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയശേഷം മൂന്നു മാസം മുമ്പാണു നാട്ടിലെത്തിയത്. ഓസ്‌ട്രേലിയയിൽ പഠനം നടത്തിയ കേഡൽ ജീൻസൺ 2009ൽ നാട്ടിലെത്തി. പിന്നീടു വീട്ടിലിരുന്നുതന്നെ ജോലി ചെയ്യുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nanthankode murder case kedal jeenson arrested

Next Story
പരസ്യപ്രചാരണം അവസാനിച്ചു; മലപ്പുറം ബുധനാഴ്ച്ച ബൂത്തിലേക്ക്malappuram by election, IUML, CPM, SDPI, Welfare Party, RMP,BSP
The moderation of comments is automated and not cleared manually by malayalam.indianexpress.com
X