തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊലക്കേസിൽ പൊലീസിനെ വട്ടം കറക്കി കാഡൽ ജീസൺ രാജ വീണ്ടും മൊഴി മാറ്റി. പിതാവിനോടുള്ള വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് കേഡൽ ഇന്ന് പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിൽ സ്ത്രീകളോട് ഫോണിൽ അസ്ലീലം പറയുന്നതാണ് പിതാവിനോടുള്ള വൈരാഗ്യത്തിന് കാരണം എന്നാണ് കാഡൽ പറയുന്നത്, ഇത് അമ്മയോട് പറഞ്ഞിട്ടും വകവച്ചില്ല. അച്ഛനും അമ്മയും ഇല്ലാതായാൽ സഹോദരിയും അന്ധയായ കുഞ്ഞമ്മയും ഒറ്റയ്ക്കാവുന്നതാണ് ഇവരെയും കൊല്ലാൻ കാരണം എന്നാണ് കാഡലിന്റെ മൊഴി.

ഏപ്രില്‍ രണ്ടിനു കൊലനടത്താന്‍ ശ്രമിച്ചെങ്കിലും കൈ വിറച്ചതിനാല്‍ നടന്നില്ല. കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ കണ്ടാണ് ആസൂത്രണം ചെയ്തത്. ഡമ്മിയുണ്ടാക്കി പരിശീലിക്കുകയും ചെയ്തുവെന്നും കാഡല്‍ പറഞ്ഞു. തെളിവെടുപ്പിനായി കാഡലിനെ തിരുവന്തപുരത്തെ വീട്ടിൽ എത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ