/indian-express-malayalam/media/media_files/2025/11/30/raj-bhavan-2025-11-30-11-57-30.jpg)
പശ്ചിമ ബംഗാളിലെ രാജ് ഭവൻറെ പേര് ലോക് ഭവനെന്ന് പുനർനാമകരണം ചെയ്തപ്പോൾ
തിരുവനന്തപുരം: ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പേര് നാളെ മുതൽ ലോക്ഭവൻ എന്നാകും. സ്വദേശമായ ഗോവയിൽ പോയ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചെത്തിയ ശേഷം നാളെ ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കും. ലോക് ഭവൻ എന്നാൽ ജനങ്ങളുടെ ഭവനം എന്നാണർത്ഥം. വിജ്ഞാപനം നിലവിൽ വരുന്നതോടെ ഗവർണറുടെ ഔദ്യോഗിക വിലാസം ലോക്ഭവൻ, കേരള എന്നാകും.
Also Read:ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴിയെടുത്തു
രാജ്ഭവനുകളെ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ, രാജ്യത്തെ രാജ്ഭവനുകളും രാജ് നിവാസുകളും (ലെഫ്റ്റനന്റ് ഗവർണറുടെ വസതി) ലോക്ഭവൻ, ലോക് നിവാസ് എന്നിങ്ങനെ പേരുമാറ്റണമെന്ന് നവംബർ 25-ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ബ്രിട്ടിഷ് കൊളോണിയൽ പൈതൃകം പേറുന്നതെന്ന് വിലയിരുത്തിയാണ് രാജ്ഭവൻ എന്ന പേരു മാറ്റുന്നത്.രാജ്ഭവൻ എന്നാൽ, ഭരണാധികാരിയുടെ വസതി എന്നാണ് അർത്ഥം. ഇതു മാറ്റിയാണ് ജനങ്ങളുടെ വസതി എന്ന അർത്ഥം വരുന്ന ലോക്ഭവൻ എന്നാക്കുന്നത്.
Also Read:ഡിറ്റ് വ ചുഴലിക്കാറ്റ്; കേരളത്തിലും ജാഗ്രതാ നിർദേശം, സംസ്ഥാനത്തും മഴ തുടരും
കേന്ദ്ര സർക്കാരിന്റെ നിർദേശത്തിന് പിന്നാലെ അസം ഗവർണർ ലക്ഷ്മൺ പ്രസാദ് വെള്ളിയാഴ്ച ഇതുസംബന്ധിച്ച് വിജ്ഞാനം പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ് ബോസും ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിരുന്നു.
കൊൽക്കത്തയിലെ 'രാജ്ഭവൻ', ഫ്ലാഗ്സ്റ്റാഫ് ഹൗസ്, ഡാർജിലിങ് എന്നിവയുടെ പേര് ഇനി മുതൽ 'ലോക് ഭവൻ' എന്ന് പുനർനാമകരണം ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം. ഇതിന് പിന്നാലെയാണ് പേരുമാറ്റം ഗവർണർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിനുള്ള ആദരമാണ് പേരുമാറ്റം എന്നും ഗവർണർ ട്വിറ്റർ കുറിപ്പിൽ അറിയിച്ചു.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ എല്ലാ ജില്ലകളിലും അന്വേഷണം; അറസ്റ്റ് ചെയ്യാൻ നീക്കം
ജനങ്ങളുടെ ആവശ്യങ്ങൾ, പ്രതീക്ഷകൾ, പ്രശ്നങ്ങൾ എന്നിവ പരിഗണിക്കുന്ന വിധത്തിൽ പ്രവർത്തനം സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗവർണറുടെ ഔദ്യോഗിക വസതി ജൻ രാജ് ഭവൻ എന്ന നിലയിലേക്ക് മാറ്റുന്ന പ്രേരണയായത് എന്ന് ഗവർണർ സിവി ആനന്ദ ബോസ് എക്സ് പോസ്റ്റിൽ അറിയിച്ചു. രാജ് ഭവൻ എന്ന സംവിധാനം ആശ്ചര്യത്തോടെയും ഭയത്തോടെയും ജനങ്ങൾ നോക്കാണുന്ന സാഹചര്യം ഇല്ലാതാക്കണം എന്നും ഗവർണർ പോസ്റ്റിൽ പറയുന്നു.
2024ൽ രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ് രാജ്ഭവനുകളുടെ പേര് ലോക്ഭവൻ എന്നാക്കണമെന്ന് നിർദേശിച്ചത്. രാജ്ഭവനുകൾ ജനങ്ങളുമായി ചേർന്നു നിൽക്കണമെന്നാണ് ആർലേക്കർ നിർദേശിച്ചത്. ഡൽഹി അടക്കമുള്ള ലഫ്റ്റനന്റ് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജ്‌നിവാസിന്റെ പേര് 'ലോക്‌നിവാസ്' എന്നാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
Read More:പീഡനക്കേസ്; പരാതിക്കാരിക്കെതിരെ തെളിവുകളുമായി രാഹുൽ മാങ്കൂട്ടത്തിൽ, രേഖകൾ കോടതിയിൽ സമർപ്പിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us