/indian-express-malayalam/media/media_files/uploads/2018/05/nambi-narayanan-2.jpg)
തിരുവനന്തപുരം: തനിക്ക് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ വിമര്‍ശനവുമായെത്തിയ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍. സെന്‍കുമാര്‍ പറഞ്ഞത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം ആരുടെ ഏജന്റാണെന്ന് അറിയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.
'തന്റെ നഷ്ടപരിഹാര കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. ചാരക്കേസ് പുനരന്വേഷിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. സെന്‍കുമാറര്‍ പറഞ്ഞത് കോടതിയലക്ഷ്യമാണ്. സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമാണെ,'ന്നും നമ്പി നാരായണന്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരയണന് പത്മഭൂഷണ്‍ നല്‍കിയതിനെതിര ടി.പി സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. പത്മഭൂഷണ്‍ നല്‍കാന്‍ നമ്പി നാരായണന്‍ ശാസ്ത്ര ലോകത്തിന് എന്ത് സംഭാവനയാണ് നല്‍കിയതെന്ന് സെന്‍കുമാര്‍ ചോദിച്ചിരുന്നു.
ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണന്‍ എന്നും നാളെ മറിയം റഷീദയ്ക്കും ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്ലാമിനുമെല്ലാം പുരസ്‌കാരങ്ങള്‍ നല്‍കുന്ന കാഴ്ച കാണേണ്ടി വരുമെന്നും സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.
ചാരക്കേസില്‍ സുപ്രീംകോടതി നിയോഗിച്ച സമിതി പരിശോധന നടത്തി വരികയാണ്. ഈ അവസരത്തില്‍ നമ്പി നാരായണന് പുരസ്‌കാരം നല്‍കിയത് എന്തുകൊണ്ടാണ്. അന്വേഷണത്തിന് ശേഷം അദ്ദേഹത്തിന് ഭാരത് രത്ന നല്‍കിയാലും അതിനെ സ്വാഗതം ചെയ്യുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.