തി​രു​വ​ന​ന്ത​പു​രം: ന​ളി​നി നെ​റ്റോ​യു​ടെ രാ​ജി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ വ​സ്തു​ത​ക​ളെ വക്രീകരിച്ചെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ഹോ​ദ​ര​നെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കു​മ്പോ​ൾ ന​ളി​നി നെ​റ്റോ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി തു​ട​രു​ന്ന​തി​ലെ ഔ​ചി​ത്യ​ക്കു​റ​വു​കൊ​ണ്ടാ​ണ് അ​വ​ർ രാ​ജി​വ​ച്ച​ത്. അ​ല്ലാ​തെ ന​ളി​നി നെ​റ്റോ​യ്ക്ക് ആ​രു​മാ​യും ത​ർ​ക്ക​മി​ല്ലെ​ന്ന് മുഖ്യമന്ത്രി പ​റ​ഞ്ഞു. എ​ന്താ​ണ് വ​സ്തു​ത എ​ന്ന് മ​ന​സി​ലാ​ക്കാ​തെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ അ​ടി​ച്ചു വി​ടു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ നി​ന്നും ന​ളി​നി നെ​റ്റോ രാ​ജി​വ​ച്ച​ത്. ഇതിന് പിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്സ് കമ്മിഷണർ ആർ മോഹനനെ നിയമിക്കുകയും ചെയ്തു.

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്ന് എംവി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ച സാഹചര്യത്തിലാണ് നിയമനം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചതോടെയാണ് ജില്ല സെക്രട്ടറി സ്ഥാനം ഒഴിവു വന്നത്.

എംവി ജയരാജൻ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് നളിനി നെറ്റോയുടെ രാജി. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച നളിനി നെറ്റോയെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.