മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോ സ്ഥാനം രാജിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഉച്ചയ്ക്കാണ് മുഖ്യമന്ത്രി നളിനി നെറ്റോ രാജിക്കത്ത് കൈമാറിയത്. സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച നളിനി നെറ്റോ റിട്ടർയമെന്റിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിക്കപ്പെടുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്നാണ്​ റിപ്പോർട്ട്​. എന്നാൽ തെരഞ്ഞടുപ്പ് കഴിയുന്നതു വരെ തുടരാൻ നളിനി നെറ്റോയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായാണ്​ സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.