/indian-express-malayalam/media/media_files/at38sMV4kSrcW64SYzie.jpg)
നജീബ് കാന്തപുരം
കൊച്ചി: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് ജയം ശരിവച്ച് ഹൈക്കോടതി. പെരിന്തൽമണ്ണ മണ്ഡലത്തിലെ നജീബിന്റെ വിജയം ചോദ്യ ചെയ്ത് ഇടത് സ്ഥാനാർത്ഥിയായിരുന്ന കെ.പി.മുഹമ്മദ് മുസ്തഫയാണ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് സി.എസ്.സുധയാണ് ഹര്‍ജി പരിഗണിച്ചത്. ഹർജി കോടതി തള്ളുകയായിരുന്നു.
ഹർജി തള്ളിയതോടെ നജീബ് കാന്തപുരത്തിന് എംഎൽഎയായി തുടരാം. 38 വോട്ടുകൾക്കാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം ജയിച്ചത്. അപാതകൾ ചൂണ്ടിക്കാട്ടി 348 തപാൽ വോട്ടുകൾ എണ്ണിയിരുന്നില്ല. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് കവറിൽ ഒപ്പിട്ടില്ലെന്ന കാരണത്താലാണ് വോട്ടുകൾ എണ്ണാതിരുന്നത്. ഇതിനെതിരെയാണ് മുസ്തഫ ഹൈക്കോടതിയെ സമീപിച്ചത്.
നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് മുസ്തഫ ഹർജിയിൽ ആവശ്യപ്പെട്ടത്. തപാല്‍ വോട്ടുകള്‍ എണ്ണാതെ മാറ്റിവച്ചത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.
Read More
- അടൂരിൽ 29 ദിവസം പ്രായമായ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമം; അച്ഛൻ അറസ്റ്റിൽ
- പുനരധിവാസം കൃത്യമാകുന്നതുവരെ വീട്ടുവാടക സര്‍ക്കാര്‍ നല്‍കും: കെ.രാജൻ
- വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ പത്താം നാൾ
- ക്യാമ്പുകളിൽ മാത്രമല്ല, ദുരന്തത്തിനിരയായ മുഴുവന്‍ കുടുംബങ്ങൾക്കും പുനരധിവാസം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.