scorecardresearch

കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു; നാഗമ്പടം മേല്‍പ്പാലം പൊളിക്കാന്‍ മിനിറ്റുകള്‍ മാത്രം

12 ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്

kottayam, nagampadam overbridge, ie malayalam

കോട്ടയം: 64 വര്‍ഷത്തെ ചരിത്രമുള്ള നാഗമ്പടം മേൽപ്പാലം മിനിറ്റുകള്‍ക്കകം പൊളിഞ്ഞുവീഴും. പഴയ മേൽപ്പാലം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. 11.30 ഓടെ മേൽപ്പാലം പൊളിച്ചുനീക്കാനുള്ള നടപടികളിലേക്ക് നീങ്ങും. ഇപ്പോള്‍ പാലത്തിന് മുകളിലുള്ള വൈദ്യുതി കമ്പികള്‍ വിച്ഛേദിച്ചുകൊണ്ടിരിക്കുകയാണ്. വൈകീട്ട് 6.30 ന് ശേഷമായിരിക്കും കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുക. എം.സി.റോഡ് വഴിയുള്ള ഗതാഗതവും തടസപ്പെടും.

തമര്‍കുഴികള്‍ കുത്തി രാസവസ്തുക്കള്‍ നിറച്ചാണ് മേൽപ്പാലം പൊളിക്കുന്നത്. പത്ത് സെക്കന്‍ഡ് സമയം കൊണ്ട് മേൽപ്പാലം പൂര്‍ണ്ണമായും പൊളിഞ്ഞ് വീഴും. ശേഷം മാലിന്യങ്ങള്‍ നീക്കി പാലം സഞ്ചാര യോഗ്യമാക്കും. 12 ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളാണ് ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. പത്ത് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിട്ടു. ഒരു ട്രെയിനിന്റെ സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്.

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ

ട്രെയിൻ നമ്പർ 06015 എറണാകുളം വേളങ്കണ്ണി സ്‌പെഷ്യൽ
ട്രെയിൻ നമ്പർ 66308 കൊല്ലം കോട്ടയം എറണാകുളം മെമു
ട്രെയിൻ നമ്പർ 66302 കൊല്ലം ആലപ്പുഴ എറണാകുളം മെമു
ട്രെയിൻ നമ്പർ 66303 എറണാകുളം ആലപ്പുഴ കൊല്ലം മെമു
ട്രെയിൻ നമ്പർ 56385 എറണാകുളം കോട്ടയം പാസഞ്ചർ
ട്രെയിൻ നമ്പർ 56390 കോട്ടയം എറണാകുളം പാസഞ്ചർ
ട്രെയിൻ നമ്പർ 56385 എറണാകുളം കോട്ടയം പാസഞ്ചർ
ട്രെയിൻ നമ്പർ 56387 എറണാകുളം കോട്ടയം കായംകുളം പാസഞ്ചർ
ട്രെയിൻ നമ്പർ 56388 കായംകുളം കോട്ടയം എറണാകുളം പാസഞ്ചർ
ട്രെയിൻ നമ്പർ 56380 കായംകുളം എറണാകുളം (ആലപ്പുഴ വഴി)
ട്രെയിൻ നമ്പർ 56303 എറണാകുളം ആലപ്പുഴ പാസഞ്ചർ
ട്രെയിൻ നമ്പർ 56381 എറണാകുളംകായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
ട്രെയിൻ നമ്പർ 56382 കായംകുളം എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
ട്രെയിൻ നമ്പർ 56301 ആലപ്പുഴ-കൊല്ലം പാസഞ്ചർ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Nagambadam over bridge destruction kottayam train service