കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകൾ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷാ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കില്ല. ഇന്ന് രാവിലെ 11.30 ന് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു നാദിർഷായ്ക്ക് ലഭിച്ച നിർദ്ദേശം. എന്നാൽ രാവിലെ നാദിർഷാ ഹാജരായിരുന്നില്ല.

നാദിർഷായെ ചോദ്യം ചെയ്യാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആലുവ പൊലീസ് ക്ലബിൽ എത്തിയിരുന്നു. ഇദ്ദേഹം ഉച്ചയ്ക്ക് ഹാജരാകുമെന്നാണ് പിന്നീട് കരുതിയിരുന്ന്. എന്നാൽ ഇന്ന് താരം പൊലീസിന് മുന്നിൽ ഹാജരാകില്ലെന്നാണ് ഇപ്പോഴത്തെ വിവരം.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് നാദിർഷാ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉദര സംബന്ധമായ അസുഖത്തിന്റെ പേരിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയനായത്. ഇന്നലെ രാത്രിയാണ് ആശുപത്രിയിൽ നിന്ന് നാദിർഷാ വിടുതൽ വാങ്ങിയത്.

നാദിർഷായുടെ പ്രത്യേക ആവശ്യപ്രകാരമാണ് വിട്ടയച്ചതെന്നും രാത്രി ഒൻപത് മണിയോടെ തന്നെ നാദിർഷായുടെ ബില്ലുകളെല്ലാം അടച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരിൽനിന്നും ലഭിക്കുന്ന വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ