കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടനും സംവിധായകനുമായ നാദിർഷായ്ക്ക് എതിരെ പൾസർ സുനിയുടെ മൊഴി. ദിലീപിന്റെ നിർദ്ദേശ പ്രകാരം നാദിർഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ എന്ന സിനിമയുടെ സെറ്റിലെത്തി പണം കൈപ്പറ്റിയെന്നാണ് പൾസർ സുനിയുടെ മൊഴി.

തൊടുപുഴയിൽ സിനിമയുടെ ചിത്രീകരണ സ്ഥലത്തെത്തിയാണ് പണം വാങ്ങിയതെന്നാണ് പൾസർ സുനിയുടെ മൊഴി. ദിലീപാണ് സിനിമ ലൊക്കേഷനിലെത്താൻ ആവശ്യപ്പെട്ടത്. പിന്നീട് നാദിർഷായുടെ മാനേജരാണ് പണം നൽകിയത്. ഇതിനായി നാദിർഷായുടെ ഫോണിലേക്ക് വിളിച്ചിരുന്നുവെന്നും മൊഴിയിലുണ്ട്.

കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സിനിമയുടെ നിർമാതാക്കളിലൊരാളാണ് നടൻ ദിലീപ്. പൾസർ സുനിയുടെ മൊഴിക്ക് സ്ഥിരീകരണമായി ടവർ ലൊക്കേഷൻ രേഖകളുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ