കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി. ഹൈക്കോടതിയിലാണ് താരം ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും തന്നെ മാനസികമായി സമ്മര്‍ദത്തിലാക്കുകയാണെന്നും ജാമ്യാപേക്ഷയില്‍ കുറ്റപ്പെടുത്തുന്നു. നാദിര്‍ഷ നേരത്തെ നല്‍കിയ മൊഴിയില്‍ പലതും കളവാണെന്നാണ് പൊലീസ് നിലപാട്.

പ്രോ​സി​ക്യൂ​ഷ​നെ പി​ന്തു​ണ​യ്ക്കു​ന്ന തെ​റ്റാ​യ മൊ​ഴി​ക​ൾ പ​റ​യാ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യും നാ​ദി​ർ​ഷാ ഹ​ർ​ജി​യി​ൽ പറയുന്നു. അ​ടു​ത്ത​ദി​വ​സം​ത​ന്നെ ഹൈ​ക്കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണു സൂ​ച​ന. ബു​ധ​നാ​ഴ്ച ചോ​ദ്യം ചെ​യ്യാ​ൻ നാദിർഷയെ വി​ളി​പ്പി​ച്ചിരുന്നു. തു​ട​ർ​ന്ന് നാ​ദി​ർ​ഷാ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

മു​ൻ​പ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ നാ​ദി​ർ​ഷാ പ​റ​ഞ്ഞ​തു പ​ല​തും ക​ള​വെ​ന്നു പോ​ലീ​സി​നു തെ​ളി​വ് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഒ​രു​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി വി​ട്ടാ​ൽ നാ​ദി​ർ​ഷാ​യെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.

ഇതിനിടെയാണ് പൊലീസിന്റെ നീക്കങ്ങള്‍ മുന്നില്‍കണ്ട് നാദിര്‍ഷ നിയമോപദേശം തേടിയത്. മുന്‍കൂര്‍ ജാമ്യം തേടണമോയെന്നത് സംബന്ധിച്ചാണ് മുതിര്‍ന്ന അഭിഭാഷകരില്‍ നിന്ന് നാദിര്‍ഷ നിയമോപദേശം തേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ