കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. നാദിർഷായെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ അടങ്ങിയ റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനും കേസിൽ അന്വേഷണസംഘം ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും കോടതി ആവശ്യപ്പെട്ടു. കാവ്യ മാധവന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും 25 ലേക്ക് മാറ്റിയിട്ടുണ്ട്.

നാദിർഷായെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷമായിരിക്കും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുക. പൊലീസ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്തേക്കുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നാദിർഷാ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇതു പരിഗണിച്ച കോടതി നാദിർഷായോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചു. ഇതനുസരിച്ച് നാദിർഷാ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായി. തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തിനു മുൻപാകെ ബോധ്യപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിനുശേഷം പുറത്തെത്തിയ നാദിർഷാ മാധ്യമങ്ങളോട് പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.