കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച നടന്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. നിരപരാധിയായ തന്നെ കള്ളക്കേസില്‍ കുടുക്കാനൊരുങ്ങുന്നു എന്നാണ് നാദിര്‍ഷ ആരോപിച്ചിരിക്കുന്നത്. താരത്തെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതിനിടയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എന്നാൽ നാദിർഷയ്‌ക്കെതിരെ നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചനയിൽ അന്വേഷണം നടക്കുകയാണെന്നും എന്നാൽ പ്രതിയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. കേസിൽ നാദിർഷയുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നും ഇനിയും ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജസ്റ്റിസ് ഉബൈദ് ആണ് മുൻ‌കൂർ ജാമ്യ ഹർജി പരിഗണിക്കുന്നത്.

കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ പ്രതി ചേര്‍ത്തിരിക്കുന്ന നടന്‍ ദിലീപിന് 85 ദിവസത്തിന് ശേഷം ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കുക, ഇരയെക്കുറിച്ച് പരാമര്‍ശിക്കരുത്, ഒരു ലക്ഷം രൂപ ബോണ്ടും രണ്ടു ആള്‍ജാമ്യവും നല്‍കുക, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ആലുവ സബ് ജയിലില്‍ കിടക്കുകയായിരുന്ന താരത്തിനെതിരേ സ്വാഭാവികജാമ്യത്തിന് അവസരം നല്‍കാതെ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

അതേസമയം, കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​മ്മ​ർ​ദ​മി​ല്ലെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. നി​യ​മ​പ​ര​മാ​യി ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല. ന​ട​ൻ ദി​ലീ​പി​ന് ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച കാ​ര​ണ​മ​ല്ല. അ​ത് കോ​ട​തി​യു​ടെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും ബെ​ഹ്റ കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​സി​ൽ ദി​ലീ​പി​നെ​തി​രെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ആ​ലു​വ റൂ​റ​ൽ എ​സ്പി എ.​വി.ജോ​ർജ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ