നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ ചെയ്ത ഉത്തരവ്; സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തീർപ്പാക്കി

നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സം‌വരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: നാടാർ ക്രിസ്ത്യൻ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തീർപ്പാക്കി. പിന്നാക്ക വിഭാഗങ്ങളെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതായി സർക്കാർ അറിയിച്ചു. ഇതേ തുടർന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തീർപ്പാക്കിയത്.

നിയമനിർമാണം സിംഗിൾ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്താനും കോടതി സർക്കാരിനോട് നിർദേശിച്ചു. മറാത്ത സംവരണക്കേസിലെ സുപ്രീം കോടതി ഉത്തരവ് കണക്കിലെടുക്കാതെയാണ് സിംഗിൾ ബെഞ്ച് സംവരണം സ്റ്റേ ചെയ്തതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ അപ്പീൽ. നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സം‌വരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്.

സിംഗിൾ ബെഞ്ചിന് തെറ്റ് പറ്റിയെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയ സർക്കാർ, സിഎസ്ഐ നാടാർ വിഭാഗത്തിന് പുറത്തുള്ള ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ കേന്ദ്ര പട്ടികയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇക്കാര്യത്തിൽ അനുമതി നൽകി കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം 2020 ഏപ്രിൽ നാലിന് ഉത്തരവിറക്കിയിട്ടുണ്ട്.

സിഎസ്ഐ ഇതര ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ പട്ടികയിൽ പെടുത്തിയ സംസ്ഥാന പിന്നാക്ക കമ്മീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ ഉത്തരവ്. മറാത്ത സംവരണക്കേസിലെ മേയ് അഞ്ചിലെ വിധിയിൽ മുൻപുള്ള പട്ടികകൾ തുടരാനാണ്
സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളത്.

ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമഗ്ര പട്ടിക രാഷ്ട്രപതി വിജ്ഞാപനം ചെയ്യുന്നതുവരെ നിലവിലുള്ള പട്ടികകൾ തുടരാമെന്നാണ് ഭൂരിപക്ഷ ബെഞ്ചിന്റെ നിർദേശം. ഇക്കാര്യം സിംഗിൾ ബെഞ്ച് അവഗണിച്ചെന്നും സർക്കാർ വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗങ്ങളെ നാടാർ സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ചില സംഘടനകളുടെ ആവശ്യം ഹൈക്കോടതി തന്നെ തള്ളിയിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Read More: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; മന്ത്രി എ.കെ.ശശീന്ദ്രന് പൊലീസിന്റെ ക്ലീൻചിറ്റ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Nadar christian reservation kerala high court order

Next Story
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: സിബിഐ അന്വേഷണമല്ലേ ഉചിതമെന്ന് സർക്കാരിനോട് ഹൈക്കോടതിKaruvannur bank loan scam case, Karuvannur bank loan scam case arrest, Karuvannur bank loan scam case crime branch, Karuvannur bank loan fraud case, kerala government on Karuvannur bank loan fraud case, Kerala high court, plea for CBI probe Karuvannur bank loan fraud case, Karuvannur bank loan fraud case crimbranch case, Karuvannur bank loan fraud CPM, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com