കൊച്ചി: ദേവസ്വം മുന്‍ കമ്മിഷ്ണര്‍ എന്‍. വാസു തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയേക്കും. എ. പദ്മകുമാറിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കെയാണ് വാസുവിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത്. നവംബർ 14നാണ് പദ്മകുമാർ സ്ഥാനമൊഴിയുന്നത്.
ഇതുസംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തേക്കും. സർക്കാർ എൻസ്എസ്എസുമായി ഇടഞ്ഞ നിൽക്കുന്ന പശ്ചാത്തലത്തിൽ പുതിയ തീരുമാനത്തിന് ഏറെ പ്രാധാന്യമുണ്ട്.
മുന്നാക്ക വിഭാഗത്തിൽനിന്നുള്ളവരെ പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതിൽനിന്നു മാറിച്ചിന്തിക്കുമെന്നാണ് സർക്കാരിന്റെ നിലപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തോട് എസ്എൻഡിപിയും താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു.