scorecardresearch

കലക്‌ടര്‍ ബ്രോ പുറത്ത്; കണ്ണന്താനത്തിന്റെ സെക്രട്ടറി സ്ഥാനത്തു നിന്നും എന്‍.പ്രശാന്തിനെ ഒഴിവാക്കി

അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാര്‍ത്തയുണ്ടായിരുന്നു

അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് ഒഴിയുകയാണെന്നു വാര്‍ത്തയുണ്ടായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
അല്‍ഫോണ്‍സ് കണ്ണന്താനത്തെ വിട്ട് 'കലക്ടര്‍ ബ്രോ' വരുന്നു; പ്രശാന്ത് നായര്‍ക്ക് കേരള കേഡറില്‍ നിയമനം

ന്യൂഡല്‍ഹി: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എന്‍.പ്രശാന്തിനെ ഒഴിവാക്കി. മുന്‍ കോഴിക്കോട് കലക്‌ടറായിരുന്ന പ്രശാന്തിനെ സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം ഡപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ഏത് വകുപ്പിലേക്കായിരിക്കും നിയമനമെന്നത് തീരുമാനമായിട്ടില്ല.

Advertisment

മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിയുകയാണെന്നു വാര്‍ത്തയുണ്ടായിരുന്നു. 2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനാണ് എന്‍.പ്രശാന്ത്. കഴിഞ്ഞ നവംബര്‍ 27നായിരുന്നു കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്തിനെ നിയമിച്ചത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു നിയമനം.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രശാന്ത് ചുമതലയേല്‍ക്കുന്ന സമയത്ത് തന്നെ പാര്‍ട്ടി കേരള ഘടകത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. കോഴിക്കോട് മുന്‍ കലക്‌ടറായിരുന്ന എന്‍.പ്രശാന്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അതേസമയം, വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എംപി എം.കെ.രാഘവനെതിരെ പ്രസ്‌താവന നടത്തിയതിനെ തുടര്‍ന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ പ്രശാന്തിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചിരുന്നെങ്കിലും ചുമതല ഏറ്റെടുക്കാതെ അവധിയില്‍ പോകുകയായിരുന്നു.

N Prasanth Alphonnse Kannanthanam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: