തിരുവനന്തപുരം: ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കേന്ദ്രസര്‍വ്വീസിലേക്ക് പോയ എന്‍.പ്രശാന്ത് നായര്‍ക്ക് കേരളത്തില്‍ പുനര്‍നിയമനം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായായാണ് നിയമനം.
ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതലയും നല്‍കിയിട്ടുണ്ട്. കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയ എൻ. പ്രശാന്ത് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.
പിന്നീട് ഇതിൽ മാറ്റമുണ്ടായി. നേരത്തെ രമേശ് ചെന്നിത്തല സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കേ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട പ്രശാന്തിനെ കളക്ടർ ബ്രോ എന്നാണ് അറിയപ്പെട്ടിരുന്നത്.