തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കാറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന പൊലീസിന്റെ വാദം തള്ളി ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി. മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയിൽ ഉറച്ച് നിൽക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് പറയുന്ന എട്ട് ലക്ഷം രൂപയുടെ ഇടപാട് മാത്രമല്ല ഉള്ളതെന്ന് ബാലഭാസ്കർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അച്ഛൻ വെളിപ്പെടുത്തി.

അതേസമയം ബാലഭാസ്കർ മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലാണ്. ബാലഭാസ്കറുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. ബാലഭാസ്കര്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന പാലക്കാട് സ്വദേശിയായ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടിലായിരുന്നു കുടുംബം പ്രധാനമായും സംശയം പ്രകടിപ്പിച്ചിരുന്നത്.

എന്നാൽ ബാലഭാസ്കറില്‍നിന്ന് എട്ട് ലക്ഷം രൂപ കടം വാങ്ങിയിരുന്നതായും തിരിച്ചു നല്‍കിയതായും ഡോക്ടർ മൊഴി നൽകി. ഇത് തെളിയിക്കുന്നതിനുള്ള ബാങ്ക് രേഖകളും ഹാജരാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാമ്പത്തിക ഇടപാടുകളിൽ സംശയം പ്രകടിപ്പിക്കേണ്ട എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. അതേസമയം ബാലഭാസ്കറിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ ഈ ഡോക്ടറുടെ ബന്ധുവാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ