/indian-express-malayalam/media/media_files/uploads/2023/07/MVD-KSEB.jpg)
കെഎസ്ഇബി-മോട്ടോര്‍വാഹന വകുപ്പ് പോര്; കെഎസ്ഇബിക്ക് വേണ്ടി ഓടുന്ന വാഹനത്തിന് പിഴയിട്ടു
കാസര്‍ഗോഡ്: കെഎസ്ഇബി-മോട്ടോര്‍വാഹന വകുപ്പ് പകരം വീട്ടല്‍ പരമ്പരയാകുന്നു. ഏറ്റവും ഒടുവില്‍ കാസര്‍ഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനത്തിന് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടു. ആര്‍ടിഒയുടെ അനുമതിയില്ലാതെ കെഎസ്ഇബി എന്ന ബോര്‍ഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബില്‍ അടയ്ക്കാത്തതിന് കാസര്‍ഗോഡ് ആര്‍ടിഒ എന്‍ഫോഴ്‌സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു.
കാസര്‍കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫീസിന്റെ വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെഎസ്ഇബി ഫ്യൂസൂരിയത്. മട്ടന്നൂരില്‍ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നതോടെ ആര്‍.ടി.ഒയുടെ മൂന്ന് വാഹനങ്ങള്‍ക്ക് ഓടാന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ ജില്ലയിലെ റോഡ് ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. ജൂലായ് ഒന്നിന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരിയത്. ബില്‍ അടയ്ക്കാത്ത സംഭവത്തില്‍ മുന്‍പും ഈ ഓഫീസിലെ ഫ്യൂസ് ഊരിയിട്ടുണ്ട്.
കല്‍പ്പറ്റയില്‍ തുടക്കമിട്ട മോട്ടോര്‍ വാഹന വകുപ്പ് കെഎസ്ഇബി പോര് തുടരുകയാണ്. കല്‍പ്പറ്റയില്‍ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നല്‍കിയ എഐ ക്യാമറ കണ്‍ട്രോള്‍ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ഇതിന് പകരമായാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.