‘വിധി രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയം’; തുടര്‍നടപടികള്‍ വിധി പഠിച്ച ശേഷമെന്നും നികേഷ് കുമാര്‍

തുടക്കം മുതലേ വര്‍ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും എം.വി.നികേഷ് കുമാര്‍

കണ്ണൂര്‍: കെ.എം.ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എം.വി.നികേഷ് കുമാര്‍. മാധ്യമപ്രവര്‍ത്തകനായ നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കി അഴീക്കോട് തിരഞ്ഞെടുപ്പിന് ഹൈക്കോടതി ഉത്തരവിട്ടത്.

എന്റെ ആവശ്യം ഹൈക്കോടതി തള്ളിയതില്‍ നിരാശയില്ല. തുടക്കം മുതലേ വർഗ്ഗീയ പ്രചാരണത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചത്. പ്രചാരണത്തിനെതിരെ അന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ലഘുലേഖകള്‍ കണ്ടെടുത്തത്. ഫലം വന്നപ്പോള്‍ രണ്ടായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ രണ്ടര വര്‍ഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് നീതി കിട്ടിയത്. തുടര്‍നടപടികള്‍ കോടതി വിധി പഠിച്ച ശേഷം തീരുമാനിക്കുമെന്നും നികേഷ് കുമാര്‍ പറഞ്ഞു. വിധി രാഷ്ട്രീയ പോരാട്ടത്തിന്റെ വിജയമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു.

വിധി അപമാനകരം, പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടും: കെ.എം.ഷാജി

തിരഞ്ഞെടുപ്പ് കാലത്ത് കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

കെ.എം.ഷാജി അയോഗ്യനായതോടെ അഴീക്കോട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, ഉത്തരവില്‍ സ്റ്റേയ്ക്ക് ശ്രമിക്കുമെന്നും നിയമ വിദഗ്ധരുമായി ആലോചിച്ച് അടുത്ത നടപടി സ്വീകരിക്കുമെന്നും ഷാജി പ്രതികരിച്ചു.

വിധി തനിക്ക് അപമാനമാണെന്നും കോടതിയെ തന്റെ ഭാഗം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടാകാമെന്നും ഷാജി പറഞ്ഞു. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2100 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവായ ഷാജി ജയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mv nikesh kumar reacts to high court verdict against km shaji

Next Story
വിധി അപമാനകരം, പാർട്ടിയുമായി ആലോചിച്ച് നിയമപരമായി നേരിടും: കെ.എം.ഷാജി
The moderation of comments is automated and not cleared manually by malayalam.indianexpress.com