തിരുവനന്തപുരം: എം.വി. ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ജയരാജന്റെ രാജി. നിലവിലെ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് എം.വി.ജയരാജന്‍ കണ്ണൂര്‍ ജില്ലയുടെ സെക്രട്ടറിയാകുന്നത്.

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റിയിലാണ് എം.വി.ജയരാജനെ ജില്ലാ സെക്രട്ടറിയാക്കാനുള്ള തീരുമാനമെടുത്തത്. ലൈംഗിക ആരോപണ വിവാദത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നടപടി നേരിട്ട പി.ശശി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിലേക്ക് മടങ്ങിയെത്തിയ ശേഷമുള്ള ആദ്യ ജില്ലാ കമ്മിറ്റി യോഗമാണ് ഇന്ന് നടന്നത്. പി.ശശിയും യോഗത്തില്‍ പങ്കെടുത്തു.

വടകരയില്‍ നിന്നാണ് പി.ജയരാജന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നിലവില്‍, മുല്ലപ്പള്ളി രാമചന്ദ്രനാണ് വടകര എംപി. ഇത്തവണ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മണ്ഡലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ജയരാജനെ പോലെ ശക്തനായ നേതാവിനെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ