നടന്നത് ഉത്തരേന്ത്യൻ മോഡൽ കൊലപാതകമെന്നു മന്ത്രി എംവി ഗോവിന്ദൻ; കേരള പൊലീസ് ബിഹാറിലേക്ക്

രഖില്‍ ബീഹാറിലേക്ക് പോയതിന് പൊലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു

കണ്ണൂര്‍: കോതമംഗലത്ത് വിദ്യാർത്ഥിനി വെടിയേറ്റു മരിച്ച സംഭവം ഉത്തരേന്ത്യന്‍ ശൈലിയിലുള്ള കൊലമാതകമാണെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രഖില്‍ ബിഹാറിലേക്ക് പോയതിന് പൊലീസിന് കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാനസയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഉത്തരേന്ത്യന്‍ ശൈലിയിലുള്ള കൊലപാതകമാണ് നടത്തിയത്. രഖില്‍ ബിഹാറില്‍ പോയി എന്നതിന് കൃത്യമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബിഹാറിലെ ഉള്‍പ്രദേശങ്ങളില്‍ സുഹൃത്തിനോടൊപ്പം താമസിച്ചു. അവിടെ ഇയാള്‍ക്ക് പരിചയമുള്ള ഇതര സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇന്ന് തന്നെ ബീഹാറിലേക്ക് തിരിക്കും,” മന്ത്രി പറഞ്ഞു.

രഖിലിന് തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പൊലീസ്. തോക്കുമായി ബന്ധപ്പെട്ട് ബീഹാര്‍ പൊലീസിനെ അന്വേഷണ സംഘം സമീപിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാനസയുടെ കൂടുതല്‍ സുഹൃത്തുക്കളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

അതേസമയം, മാനസയുടെ മൃതദേഹം സംസ്കരിച്ചു. പയ്യാമ്പലത്ത് കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകള്‍. മന്ത്രി എം.വി ഗോവിന്ദന് പുറമെ കെ.വി. സുമേഷ് എം.എല്‍.എ, കണ്ണൂര്‍ മേയര്‍ ടി.ഓ മോഹനന്‍ എന്നിവര്‍ വീട്ടിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.

Also Read: വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mv govindan on kothamangalam incident

Next Story
മാനസയുടേയും രഖിലിന്റേയും മൃതദേഹങ്ങള്‍ സംസ്കരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com