/indian-express-malayalam/media/media_files/uploads/2023/06/govindan-sudhakaran.jpg)
എം.വി.ഗോവിന്ദൻ, കെ.സുധാകരൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ട്. പോക്സോ കേസിലെ കൂട്ടു പ്രതിയാണ് സുധാകരനെന്നും ഗോവിന്ദൻ ആരോപിച്ചു.
പീഡന സമയത്ത് സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി മൊഴി നൽകിയതായി ക്രൈംബ്രാഞ്ച് പറഞ്ഞു. സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരന്‍ വേറെ എന്തെല്ലാം വിശദീകരണം നല്‍കിയിട്ടും എന്താണ് കാര്യമെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. കള്ളക്കേസില്‍ ആരേയും കുടുക്കണമെന്ന് സിപിഎമ്മിന് താത്പര്യമില്ല. ആര്‍ക്കെതിരേയും കേസെടുക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടു ജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചെന്ന കേസില്‍, പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവുശിക്ഷയ്ക്ക് കോടതി വിധിച്ചിരുന്നു. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സനെതിരെ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിലയിരുത്തി.
2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. മോന്‍സനെതിരായി റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്. പുരാവസ്തുകേസില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നല്‍കിയത്. പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാമെന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണിത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.