Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

മുട്ടില്‍ മരംകൊള്ള: ആരോപണങ്ങള്‍ ഉന്നത തല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മുട്ടില്‍ മരംകൊള്ള കേസുയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്രൈം ബ്രാഞ്ച്, വനംവകുപ്പ്, വിജിലന്‍സ് വിഭാഗങ്ങളില്‍നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

മരം മുറിക്കാന്‍ കഴിയില്ലെന്ന് ആദ്യം അറിയിച്ചത് കര്‍ഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പട്ടയ ഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവില്‍ വന്‍തോതില്‍ ഈട്ടിത്തടി മുറിച്ചുകടത്തിയെന്നാണ് കേസ്. വയനാട്ടിലെ സൗത്ത് മുട്ടിലില്‍നിന്ന് 101 മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 കോടി വിലമതിക്കുന്ന മരങ്ങള്‍ വെട്ടി കടത്തിയതായാണ് റിപ്പോര്‍ട്ട്.

അതിനിടെ, പട്ടയഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവം അന്വേഷിക്കാനായി വനം വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍ കോഴിക്കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ ധനേഷ് കുമാറിനെയും കോതമംഗലം ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജു വര്‍ഗീസിനെയും പ്രത്യേകമായി ഉള്‍പ്പെടുത്തി. അന്വേഷണ സംഘങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തവും കാര്യക്ഷമവുമാക്കുന്നനാണ് നടപടി.

Also Read: പട്ടയഭൂമിയില്‍നിന്ന് മുറിച്ച മരങ്ങള്‍ കണ്ടുകെട്ടല്‍: നടപടി ഹൈക്കോടതി ശരിവച്ചു

മരംമുറി വിവാദം അന്വേഷിക്കുന്നതിനായി ഫ്‌ളൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ മാരുടെ നേതൃത്വത്തില്‍ അഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ വനം വിജിലന്‍സ് നിയമിച്ചിരുന്നു. ഇതില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം മേഖലകളില്‍ നടത്തുന്ന അന്വേഷണത്തെ നിരീക്ഷിക്കന്ന കോട്ടയം ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ സംഘത്തിലാണ് പി.ധനേഷ് കുമാറിനെ നിയമിച്ചത്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകകളുടെ അന്വേഷണ സംഘത്തിലാണ് സജു വര്‍ഗീസിനെ നിയോഗിച്ചിരിക്കുന്നത്. കോഴിക്കോട് കണ്‍സര്‍വേറ്ററുടെ നിരീക്ഷണത്തിലാണ് ഈ മേഖലകളിലെ അന്വേഷണം.

വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. സ്വന്തം ജില്ലകളില്‍ അന്വേഷണം വരാത്ത വിധത്തില്‍ മേഖലകള്‍ മാറ്റിയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. 22 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ സംഘങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Mutttil tree felling case high level enquiry pinarayi vijayan

Next Story
തോമസ് ജേക്കബിനും ഡോ. ശശാങ്ക് ആര്‍ ജോഷിക്കും പി കേശവദേവ് പുരസ്‌കാരങ്ങള്‍P Kesavadev awards, പി. കേശവദേവ് പുരസ്‌കാരങ്ങള്‍, P Kesavadev awards 2021, Kesavadev Literary award, കേശവദേവ് സാഹിത്യ പുരസ്‌കാരം, Kesavadev trust, കേശവദേവ് ട്രസ്റ്റ്, Dr. Jothydev kesavadev, ഡോ. ജ്യോതിദേവ് കേശവദേവ്, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com