Latest News

മുട്ടില്‍ മരംമുറിക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്

Kerala HC on sexual assault case, kerala high court reduces sentence, kerala high court reduces sentence in sexual assault case, HC reduces sentence in molestation case, father molesting daughter, Sections 376 of IPC, Sections 377 of IPC, rape case, sexual assault case, indian express malayalam, ie malayalam

കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണ് ജാമ്യം നിരസിച്ചത്. ജാമ്യം ലഭിച്ചാൽ പ്രതികൾ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ ഉത്തരവിൻ്റെ മറവിൽ പാവപ്പെട്ട ആദിവാസികളേയും കർഷകരെയും കബളിപ്പിച്ചാണ് പ്രതികൾ കോടികളുടെ മരങ്ങൾ മുറിച്ചുകടത്തിയതെന്ന സർക്കാർ വാദവും കോടതി കണക്കിലെടുത്തു. സ്വന്തം ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നായിരുന്നു പ്രതികളുടെ വാദം.

ആൻ്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ വിനീഷ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് വി.ഷർസി പരിഗണിച്ചത്. എട്ട് കോടി രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. രണ്ട് മാസത്തിലധികമായി പ്രതികൾ റിമാൻഡിലാണ്.

Also Read: ഐജിയുമായി നേരിട്ട് ഇടപാട് നടത്തി; അവകാശവാദവുമായി മോന്‍സണ്‍; വീഡിയോ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muttil treel felling case kerala hc rejects bail application

Next Story
Kerala Sthree Sakthi SS-280 Lottery Result: സ്ത്രീ ശക്തി SS-280 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചുkerala lottery,കേരള ഭാഗ്യക്കുറി, kerala lottery result today, കേരള ഭാഗ്യക്കുറി ലോട്ടറി ഫലം, kerala lottery results, sthree sakthi lottery, സ്ത്രീശക്തി ഭാഗ്യക്കുറി, Sthree Sakthi SS 257, സ്ത്രീശക്തി SS 257, Sthree Sakthi SS 257 draw date, സ്ത്രീശക്തി SS 257 നറുക്കെടുപ്പ് തിയതി, akshaya lottery, akshaya lottery result, karunya lottery, karunya lottery result, nirmal lottery, nirmal lottery result, win win lottery, win win lottery result, bhagy mithra lottery, bhagy mithra lottery draw date, christmas new year bumper lottery, christmas new year bumper lottery draw date, christmas new year bumper lottery ticket price, indian express malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com