Latest News

മുട്ടില്‍ മരം മുറി: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകിയാൽ അന്വഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതി നടപടി

police atrocity, police atrocity kerala, kerala police, kerala high court, high court on police atrocity, mofiya parveen death case, police violence kerala, police custody death, police excesses, police brutality kerala, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: മുട്ടിൽ മരം മുറിക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. വനഭൂമിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയെന്ന കേസിൽ പ്രതികളായ ആന്റോ ആഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് കെ.പരിപാൽ തള്ളിയത്.

പ്രതികൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന സർക്കാർ വാദം കണക്കിലെടുത്താണ് കോടതി നടപടി. മരം മുറിയുമായി ബന്ധപ്പെട്ട് ആകെ 43 കേസുകളാണുള്ളത്. ഇതില്‍ 37 ലും ഹർജിക്കാർ പ്രതികളാണെന്ന് സർക്കാർ കോടതിയില്‍ അറിയിച്ചു.

അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സർക്കാർ വേട്ടയാടുകയാണെന്നും ഹർജിക്കാർ ആരോപിച്ചു. വന ഭൂമിയിൽ നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്ന് ആരോപിച്ചാണ് പ്രതികൾക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുള്ളത്.

Also Read: സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം; രണ്ട് ജില്ലകളില്‍ ഇന്ന് വിതരണം ഇല്ല

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muttil tree felling case kerala high court

Next Story
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശംrain, kerala rain, cyclone, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com