കൊച്ചി: മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജിക്കാര്‍ക്കെതിരെ 39 കേസുകളുണ്ടെന്നും ഡിജിപി കോടതിയെ അറിയിച്ചു.
കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്, ജോസ് കുട്ടി അഗസ്റ്റിന്, റോജി അഗസ്റ്റിന് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. കേസില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. തങ്ങളെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
വനഭൂമിയില്‍നിന്ന് ഈട്ടിത്തടി വെട്ടിക്കടത്തിയെന്നാരോപിച്ച് വനം വകുപ്പ് കേസെടുത്തിരിക്കുകയാണെന്നും അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
Also Read: യുവതിയെ 11 വര്‍ഷം ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം: ദുരൂഹതയില്ലെന്നു പൊലീസ്
തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണ് മുറിച്ചതെന്നും ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെയാണ് തടി നീക്കിയതെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചു.