മുട്ടിൽ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കോടിക്കണക്കിന് രൂപയുടെ മരം കൊള്ളയാണ് നടന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

high court, kerala news, ie malayalam

കൊച്ചി: മുട്ടിൽ മരം മുറി കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വനം വകുപ്പിന്റെ ഉൾപ്പെടെ അനുമതിയോടെയാണ് മരം മുറിച്ചതെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

റവന്യൂ, വനം വകുപ്പുകൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ താൻ ബലിയാടായതാണെന്ന് കേസിലെ പ്രതി റോജി അഗസ്റ്റിൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

കോടിക്കണക്കിന് രൂപയുടെ മരം കൊള്ളയാണ് നടന്നത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിയായ റോജി അഗസ്റ്റിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, മരം മുറി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പ്രത്യേക സംഘം അന്വേഷണം തുടരുകയാണെന്നുമുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തളളിയത്.

മരംമുറിയില്‍ 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എജി അറിയിച്ചു. സിബിഐ അന്വേഷണത്തിന് ആവശ്യമായ കാരണങ്ങള്‍ പറയുന്നില്ലെന്നും ഹര്‍ജി രാഷ്ട്രീയ പ്രേരിതവും പ്രശസ്തി ലക്ഷ്യം വച്ചുള്ളതാണന്നും എജി ചൂണ്ടിക്കാട്ടി.

Also Read: മരം മുറി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muttil tree felling case bail application in high court

Next Story
ഡോക്ടറെ മർദിച്ച സംഭവം: കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുംrahul mathew, doctor, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com