മുത്തൂറ്റ് പോള്‍ വധക്കേസ്; എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കി

രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ള പ്രതികളുടെ ജീവപര്യന്തമാണ് റദ്ദാക്കിയത്

കൊച്ചി: മുത്തൂറ്റ് പോൾ ജോർജ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം ഹെെക്കോടതി റദ്ദാക്കി. രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ള പ്രതികളുടെ ജീവപര്യന്തമാണ് റദ്ദാക്കിയത്. കാരി സതീഷ് അപ്പീൽ ഫയൽ ചെയ്തിരുന്നില്ല.

ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്. പ്രതികളുടെ മറ്റ് വകുപ്പുകളിലുടെ ശിക്ഷാ കാലാവധി പൂർത്തിയായിട്ടുള്ളതിനാൽ എട്ട് പേർക്കും പുറത്തിറങ്ങാൻ സാധിക്കും.

കൊലക്കുറ്റം നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് പ്രതികളുടെ ജീവപര്യന്തം കോടതി റദ്ദാക്കിയത്. തടഞ്ഞുവയ്ക്കൽ അടക്കം മറ്റു കുറ്റങ്ങൾക്കുള്ള ശിക്ഷ മതിയാവുമെന്ന് കോടതി
ഉത്തരവിൽ വ്യക്തമാക്കി. നിലവിൽ ഇവരെ പ്രതികളാക്കിയിട്ടില്ലെന്നും അനാവശ്യമായി ആരേയും അറസ്റ്റ് ചെയ്യില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.

Read Also: സമരത്തിനെതിരെ സമരം; സിഐടിയുവിനെതിരെ മുത്തൂറ്റ് മാനേജുമെന്റ്

സിബിഐ അന്വേഷിച്ച കേസിൽ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ജീവപര്യന്തം തടവു വിധിച്ചത്. 2009 ഓഗസ്റ്റ് 22 നാണ് മുത്തൂറ്റ് പോൾ ക്വട്ടേഷൻ സംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡിലെ പൊങ്ങ ജങ്ഷനിൽ വച്ചാണ് പോള്‍ ജോർജ് കൊല്ലപ്പെട്ടത്.

ആലപ്പുഴയില്‍ ക്വട്ടേഷന്‍ നടപ്പാക്കാന്‍ പോകുകയായിരുന്ന പ്രതികള്‍ വഴിയില്‍ ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടു പോളുമായി തര്‍ക്കത്തിലായെന്നും തുടര്‍ന്ന് കാറില്‍ നിന്നു പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തി എന്നുമാണു സിബിഐ കേസ്. പൊലീസ് അന്വേഷണത്തിൽ അതൃപ്തി വന്നതിനുപിന്നാലെയാണ് കേസ് സിബിഐക്ക് കെെമാറിയത്. 2010 ലാണ് കേസ് സിബിഐ ഏറ്റെടുക്കുന്നത്.

 

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muthoot paul murder case hc dismisses life imprisonment

Next Story
Kerala Karunya Plus KN-280 Lottery Result: കാരുണ്യ പ്ലസ് KN-280 ഭാഗ്യക്കുറി, ഒന്നാം സമ്മാനം കോട്ടയംkerala lottery result, kerala lottery result today, kerala lottery results, karunya plus lottery, karunya plus lottery result, kn251, kn251 lottery result, karunya plus lottery kn 251 result, kerala lottery result kn 251, kerala lottery result kn 251 today, kerala lottery result today, kerala lottery result today karunyaplus, kerala lottery result karunya plus, kerala lottery result karunya plus kn 251, karunya plus lottery kn 251 result today, karunya pluslottery kn 251 result today live, ie malayalam, കേരള ലോട്ടറി, കാരുണ്യ പ്ലസ്, കാരുണ്യ ലോട്ടറി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com