കൊച്ചി: കട്ടപ്പനയിൽ മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിയുടെ തലയിൽ മീൻ വെള്ളം ഒഴിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വനിതാ ജീവനക്കാരിയുടെ ദേഹത്ത് മീൻ വെള്ളം ഒഴിച്ചതും മറ്റൊരു ജീവനക്കാരിയുടെ കൈ തല്ലി ഒടിച്ചതും നിസാരമായി കാണാനാവില്ലെന്ന് ഹൈക്കോടതി. മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കം പരിഹരിക്കുന്നതിനുള്ള അനുരഞ്ജന ചർച്ച തൽക്കാലം വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

ജീവനക്കാർ എന്തുകുറ്റമാണ് ചെയ്തതെന്ന് കോടതി ആരാഞ്ഞു. അക്രമണത്തിന് പിന്നിൽ യൂണിയൻകാരുടെ ഹുങ്ക് ആണെങ്കിൽ കരുതികൂട്ടിയുള്ള അക്രമണമായേ അതിനെ കാണാനാകൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിന് എന്തുകൊണ്ട് കുറ്റം ചുമത്തിയില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചു. വനിതാ ജീവനക്കാരികൾക്ക് നേരെ നടന്ന ആക്രമണത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് പൊലീസ് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

Also Read: ‘ബെഹ്റയെ മാറ്റുമോ?’; മറുപടി ചിരിയിലൊതുക്കി മുഖ്യമന്ത്രി

ജീവനക്കാർക്ക് നേരെ നടക്കുന്ന അക്രമണം സിഐടിയുവിന്റെ അറിവോടെയാണെന്നും ഇങ്ങനെയാണെങ്കിൽ അനുരജ്ഞനത്തിന് താൽപര്യമില്ലെന്നും മുത്തൂറ്റ് മാനേജ്മെന്റ് വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നും മറ്റാരോ ആണെന്നുമായിരുന്നു യൂണിയന്റെ വാദം.

Also Read: ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ വിവരം പാർട്ടികൾ പ്രസിദ്ധീകരിക്കണം: സുപ്രീം കോടതി

ഇന്നും മുത്തൂറ്റിന്റെ പല ശാഖകളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോട്ടയത്ത് മുത്തൂറ്റ് സമരത്തിൽ മാധ്യമപ്രവർത്തകർക്ക് നേരെ കൈയ്യേറ്റ ശ്രമമുണ്ടായി. ക്യാമറയുൾപ്പടെ അക്രമണകാരികൾ തല്ലിതകർക്കാൻ ശ്രമിച്ചു. സംസ്ഥാനത്ത് ഇന്നലെ മുത്തൂറ്റ് ഫിനാന്‍സിന്‍റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സിഐടിയു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.