മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ് മരിച്ചത് വീടിന്റെ നാലാം നിലയിൽ നിന്ന് വീണ്: ഡൽഹി പൊലീസ്

ഇതുവരെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു

MG George Muthoot dead, MG George Muthoot death, Muthoot Group, മുത്തൂറ്റ് ചെയർമാൻ എം ജി ജോർജ്, Muthoot Orthodox church

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് മുത്തൂറ്റ് ഡൽഹിലെ ഈസ്റ്റ് കൈലാസിലെ വീടിന്റെ നാലാം നിലയിൽ നിന്ന് വീണാണ് മരിച്ചതെന്ന് ഡൽഹി പൊലീസിന്റെ സ്ഥിരീകരണം.

“വെള്ളിയാഴ്ച രാത്രി 9.21 ന് അമർ കോളനി പോലീസ് സ്റ്റേഷനിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവര പ്രകാരം, ജോർജ്ജ് (72), വീടിന്റെ നാലാം നിലയിൽ നിന്ന് വീഴുകയായിരുന്നു,” ഡിസിപി ആർ പി മീന പറഞ്ഞു.

പൊലീസ് മെഡിക്കൽ-ലീഗൽ റിപ്പോർട്ട് ശേഖരിക്കുകയും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മരിച്ചയാളിന്റെ കുടുംബത്തിന്റെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വീടിനടുത്തുള്ള സിസിടിവികളും പരിശോധിക്കുന്നുണ്ട്.

Read More: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് അന്തരിച്ചു

അപകടം സംഭവിച്ച ഉടനെ ജോർജിനെ ഫോർട്ടിസ് എസ്‌കോർട്ട്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെ എയിംസിൽ പോസ്റ്റ്‌മോർട്ടം പരിശോധന നടത്തി.

ഇതുവരെ മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും അന്വേഷണ നടപടികൾ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നപ്പോൾ ജോർജ് തനിച്ചായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് നാലാം നിലയിൽ അദ്ദേഹം നിൽക്കുന്നതായി കണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

എം ജി ജോർജിന്റെ നേതൃത്വത്തിലാണ് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഫിനാൻസ് കമ്പനിയായി മാറിയത്. ഇന്ന് ലോകമെമ്പാടും 5,500 ഓളം ബ്രാഞ്ചുകൾ മുത്തൂറ്റിനുണ്ട്. ഇരുപതിലേറെ വ്യത്യസ്ത ബിസിനസുകളും മുത്തൂറ്റ് കമ്പനിയുടെ കീഴിലുണ്ട്.

2020 ൽ ജോർജ്ജ് മുത്തൂറ്റിനെ ഫോബ്‌സ് ഏഷ്യ മാഗസിൻ ഇന്ത്യയിലെ 26-ാമത്തെ സമ്പന്ന ഇന്ത്യക്കാരനും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മലയാളിയുമായി ജോർജ് മുത്തൂറ്റിനെ തിരഞ്ഞെടുത്തിരുന്നു.

ജോർജ്ജിന്റെ ഇളയ മകൻ പോൾ എം ജോർജ് 2009 ൽ ഒരു റോഡപകടത്തിലാണ് കൊല്ലപ്പെട്ടത്. 32 വയസായിരുന്നു മരിക്കുമ്പോൾ. എൻ‌ബി‌എഫ്‌സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു. ഓഗസ്റ്റ് 22 രാത്രി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ മറ്റ് രണ്ടുപേർക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muthoot group chairman george muthoot fell to death from 4th floor of home say police

Next Story
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെ; സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത് 40,867 പേർcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com