മലപ്പുറം: ബിജെപിയുടെ പ്രവർത്തന ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്ത വനിത ലീഗ് അധ്യക്ഷ ഖമറുന്നീസയ്ക്ക് എതിരെ നടപടി. സംസ്ഥാന വനിത ലീഗ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഖമറുന്നീസയെ നീക്കി. ലീഗ് പ്രവർത്തകരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്നാണ് നടപടി എന്നാണ് സൂചന. ഖമറുന്നീസയ്ക്ക് എതിരെ കടുത്ത നടപടികൾ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു കെ.പി.മജീദ് പറഞ്ഞിരുന്നത്.​ മുതിർന്ന വനിത നേതാവ് കെ.പി. മറിയുമ്മയെ ഖമറുന്നീസയ്ക്ക് പകരക്കാരിയായി നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ പ്രവർത്തന ഫണ്ട് വിതരണം ഖമറുന്നീസ ഉദ്ഘാടനം ചെയ്തത്. കൂടാതെ ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും ഖമറുന്നീസ പറയുകയും ചെയ്തിരുന്നു. നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ട്. അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന ചെറിയ ഫണ്ട് നല്‍കുന്നുവെന്നും ഖമറുന്നീസ അന്‍വര്‍ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ