Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ലീഗിൽ പോര്; കമറുദ്ദീൻ ഇപ്പോൾ പാണക്കാട്ടേക്ക് വരേണ്ടെന്ന് തങ്ങൾ

സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്‌ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു

മലപ്പുറം: സാമ്പത്തിക നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു. എംഎൽഎ പാണക്കാട്ടേക്ക് വരേണ്ടന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. രാവിലെ 10 മണിക്കൂള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമാക്കി മാറ്റിയിരുന്നു. ഒടുവില്‍ കൂടിക്കാഴ്ച തന്നെ ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കാണേണ്ടതില്ലെന്നാണ് കമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞത്.

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ എം സി ഖമറുദ്ദീന്‍ എംഎല്‍എ നിലവില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്നുണ്ട്. നിരവധി പരാതികളാണ് ഇദ്ദേഹത്തിനെതിരായ ഉയര്‍ന്നത്. പരാതി നല്‍കിയവരില്‍ ഭൂരിഭാഗവും മുസ്ലിം ലീഗ് അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. ഈ സാഹചര്യത്തിലാണ് എംഎല്‍എയെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്. പാണക്കാട്ടെത്തി കൃത്യമായ വിശദീകരണം നല്‍കാനായിരുന്നു എം സി ഖമറുദ്ദീനോട് മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടത്.

സാമ്പത്തിക തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ കമറുദീനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയ്‌ക്കകത്ത് ഒരു വിഭാഗം രംഗത്തെത്തി കഴിഞ്ഞു. ഇവരിൽ പലരും കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച മാറ്റിവെക്കാനിടയാക്കിയത്.

Read More: തട്ടിപ്പ് കേസ്: എം.സി.കമറുദ്ദീൻ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ്

നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കമറുദ്ദീന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.

അതേസമയം, താൻ തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഉപജീവനമാർഗത്തിനായി ചേർന്ന ഫാഷൻ ഗോൾഡ് ജുവലറി ബിസിനസ് സംരംഭം തകർന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നുമായിരുന്നു കമറുദ്ദീന്റെ വിശദീകരണം. സിപിഎം ഉൾപ്പടെയുള്ള നേതാക്കളെ മധ്യസ്ഥരാക്കി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ താൻ തയ്യാറാണെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു. പൂക്കോയ തങ്ങളുടെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു.

കമറുദ്ദീനെതിരെ നേരത്തെ വണ്ടിച്ചെക്ക് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. നിക്ഷേപ തട്ടിപ്പ് കേസിനു പിന്നാലെയാണ് എംഎൽഎ വണ്ടിച്ചെക്ക് കേസിലും ആരോപണവിധേയനായത്. കമറുദ്ദീന്‍ ചെയർമാനായ ഫാഷൻ ഗോൾഡിൽ 70 ലക്ഷം രൂപ നിക്ഷേപിച്ച രണ്ട് പേർക്ക് വണ്ടിചെക്ക് നൽകിയ കേസിൽ കോടതി സമൻസ് അയച്ചിട്ടുണ്ട്. കള്ളാർ സ്വദേശികളായ സഹോദരന്മാരുടെ പരാതിയിലാണ് കേസ്.

വഞ്ചനാക്കുറ്റത്തിനും കമറുദ്ദീനെതിരെ കേസെടുത്തിട്ടുണ്ട്. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തത്. മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന. ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്‌ക്കെതിരെ കേസെടുത്തത്.

എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslim league mla mc kamarudheen panakkad thangal meeting cancelled

Next Story
13 ജില്ലകളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികം; ഒൻപത് ജില്ലകളിൽ ഇരുന്നൂറിലധികംCovid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 23, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com