scorecardresearch

മുയിൻ അലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ ബോധ്യപ്പെടുത്തി: സാദിഖ് അലി തങ്ങൾ

ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളതെന്നും മുയീൻ അലി തങ്ങൾ അത് ലംഘിച്ചെന്നും സാദിഖ് അലി പറഞ്ഞു

ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന ഒരു പാരമ്പര്യം അല്ല പാണക്കാട് കുടുംബത്തിനുളളതെന്നും മുയീൻ അലി തങ്ങൾ അത് ലംഘിച്ചെന്നും സാദിഖ് അലി പറഞ്ഞു

author-image
WebDesk
New Update
മുയിൻ അലി തങ്ങളുടെ നടപടി തെറ്റ്; അദ്ദേഹത്തെ ബോധ്യപ്പെടുത്തി: സാദിഖ് അലി തങ്ങൾ

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിന്റ് മുയീൻ അലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പികെ കുഞ്ഞാലിക്കുട്ടി എംഎൽഎയ്ക്കെതിരെ പരാമർശങ്ങൾ തെറ്റായ നടപടിയെന്ന് ഉന്നതാധികാര സമതി അംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ഇക്കാര്യം മുയീൻ അലി തങ്ങളെ ബോധ്യപ്പെടുത്തിയതായും സാദിഖലി തങ്ങൾ പറഞ്ഞു.

Advertisment

മുയീൻ അലി തങ്ങളുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായത് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. ഇക്കാര്യം ഹൈദരലി തങ്ങളെ ധരിപ്പിക്കും. മുയീൻ അലി തങ്ങൾ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട നടപടിക്കാര്യത്തിൽ ഹൈദരലി തങ്ങൾ തീരുമാനമെടുക്കും.

കുടുംബവുമായി ബന്ധപ്പെട്ട വിഷയമായതു കൊണ്ടാണ് ഈ വിധത്തില്‍ ചര്‍ച്ച ചെയ്തതെന്നു സാദിഖലി തങ്ങൾ പറഞ്ഞു. വിഷയം എന്തായാലും അവിടെ ചെയ്തത് ശരിയോ തെറ്റോ എന്നാണ് കുടുംബം വിലയിരുത്തിയത്. അത് തെറ്റാണെന്നാണ് കുടുംബത്തിന്റെ വിലയിരുത്തല്‍. മുയീൻ അലി ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

ഒറ്റപ്പെട്ട് അഭിപ്രായം പറയുന്ന പാരമ്പര്യമല്ല പാണക്കാട് കുടുംബത്തിന്റേത്. അത് ലീഗിന്റെ കാര്യങ്ങളായാലും പൊതുസമൂഹത്തെ സംബന്ധിക്കുന്ന കാര്യങ്ങളായാലും. കൂട്ടായ ചര്‍ച്ചയിലൂടെയുളള തീരുമാനം കുടുംബത്തിലെ മുതിര്‍ന്ന ആളാണ് പറയുക. അത് ലംഘിക്കപ്പെട്ടു. അക്കാര്യം മുഈനലിയെ ബോധ്യപ്പെടുത്തിയതായും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

Advertisment

അതേസയം, പത്രസമ്മേളനത്തിനിടെ മുയീൻ അലി തങ്ങളെ അസഭ്യം പറഞ്ഞ ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിനെ സസ്പെൻഡ് ചെയ്തതായി നേതാക്കൾ അറിയിച്ചു.

ചന്ദ്രിക ദിനപത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസ് സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ലീഗിനെ പിടിച്ചുലയ്ക്കുന്ന തരത്തിൽ കഴിഞ്ഞ മുയീൻ അലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണമുന്നയിച്ചത്.

Also Read: കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാൻ, ലീഗിലെ ആധിപത്യം അവസാനിക്കുന്നു: ജലീൽ

കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയ മുയിൻ അലി തങ്ങൾക്കെതിരെ പാർട്ടി ചട്ടം ലംഘിച്ചതിന് നടപടിയെടുക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്ത് നടപടി വേണമെന്ന കാര്യം പാണക്കാട് കുടുംബം തീരുമാനിച്ചിട്ടുമുണ്ടെന്നാണ് സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, മുയിന്‍ അലി തങ്ങള്‍ക്കെതിരെ നടപടി ഉണ്ടായാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന കെ.ടി. ജലീലിന്റെ മുന്നറിയിപ്പ് ലീഗ് നേതൃത്വം തള്ളി. "മുസ്ലിം ലീഗിന്റെ കാര്യം തീരുമാനിക്കാന്‍ ലീഗിന് അറിയാം. മുയീന്‍ അലിയുടെ വക്കാലത്തുമായി വരാൻ ജലീല്‍ ആരാണ്," ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം ചോദിച്ചു.

കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടുമെന്ന ജലീലിന്റെ വാദത്തോടും സലാം പ്രതികരിച്ചു. "കുഞ്ഞാലിക്കുട്ടിയും ഇ.‍ഡിയും തമ്മിലുള്ള സംഭാഷണം എങ്ങനെയാണ് ജലീലിന് ലഭിക്കുക. ഇ.ഡിയും ജലീലും തമ്മില്‍ നല്ല ബന്ധമാണോ. നിലവില്‍ ലീഗില്‍ ആശയക്കുഴപ്പങ്ങളില്ല. ചര്‍ച്ചയ്ക്ക് ശേഷം എല്ലാത്തിനും പരിഹാരമാകും," സലാം കൂട്ടിച്ചേര്‍ത്തു.

പാണക്കാട് കുടുംബത്തിലെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നു സാദിഖലി തങ്ങള്‍ പറഞ്ഞു. ലീഗില്‍ വിഭാഗീയതയില്ല. ജലീലിന്‍റെ ഭീഷണിയെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Kt Jaleel Pk Kunhalikkutty Muslim League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: