ഹരിത വിഷയം: പാണക്കാട് തങ്ങളുടേത് അവസാന വാക്ക്; തീരുമാനത്തില്‍ മാറ്റമില്ലെന്ന് കുഞ്ഞാലിക്കുട്ടി

എല്ലാ തീരുമാനങ്ങളും കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷമാണ് എടുത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

PK Kunjalikkutty, PK Kunhalikkutty, Chandrika money fraud case, Chandrika money laundering case, enforcement directorate, ED, Chandrika Daily, IUML, indian union muslim leauge, indian express malayalam, ie malayalam

കോഴിക്കോട്: ഹരിത വിഷയത്തില്‍ നിലപാട് കടുപ്പിച്ച് മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ” പാണക്കാട് തങ്ങളുടെ തീരുമാനമാണ് മുസ്‌ലിം ലീഗിന്റെ അവസാന വാക്ക്. എല്ലാ തീരുമാനങ്ങളും കൂട്ടായ ചര്‍ച്ചക്ക് ശേഷം എടുക്കുന്നതാണ്. സ്വീകരിക്കുന്ന തീരുമാനങ്ങളില്‍ പിന്നീട് മാറ്റം വരുത്താറില്ല,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഹരിത വിഷയത്തില്‍ ലീഗ് സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരുമിച്ചിരുന്നു പരിഹരിക്കുകയാണ് വേണ്ടതെന്ന് കെ.പി.എ.മജീദ് ഫെയ്സ്ബുക്കിലൂടെ ഇന്നലെ പ്രതികരിച്ചിരുന്നു. നീതി തേടി വരുന്നവർക്ക് നീതി ഉറപ്പാക്കലാണ് പാർട്ടിയുടെ പാരമ്പര്യം. ഒരു ചർച്ചയുടെയും വാതിലുകൾ അടഞ്ഞിട്ടില്ല. ഏത് വിഷയവും ഇനിയും ചർച്ച ചെയ്യാൻ പാർട്ടി ഒരുക്കമാണെന്നും മജീദ് കുറിച്ചു.

എന്നാല്‍ മജീദിന്റെ ഫെയ്സബുക്ക് പോസ്റ്റിനോട് പ്രതികരിക്കാന്‍ കുഞ്ഞാലിക്കുട്ടി തയാറായില്ല. സാധിഖ് അലി തങ്ങളുടെ ഏകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്ന മുന്‍ ഹരിത നേതാക്കളുടെ ആരോപണങ്ങളേയും കുഞ്ഞാലിക്കുട്ടി തള്ളി. വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ ചാര്‍ത്തുന്നത് ശരിയല്ലെന്നും ഇനി നേതാക്കന്മാരുമായി ചര്‍ച്ച ചെയ്ത് കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: നാര്‍ക്കോട്ടിക് ജിഹാദ്: സിപിഎമ്മിന് നിലപാടില്ലെന്ന് സതീശന്‍; സര്‍ക്കാരിനും വിമര്‍ശനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslim league leader pk kunhalikkutty on hairtha issue

Next Story
Kerala Lottery Thiruvonam Bumper: ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ, ഇതുവരെ വിറ്റത് 54 ലക്ഷം ടിക്കറ്റുകൾKerala Lottery, തിരുവോണം ബംപർ, Thiruvonam Bumper, തിരുവോണം ബമ്പർ, Kerala Lottery Thiruvonam Bumper 2021 BR81 Tickets, Price, Prize Money, Draw Date, Result, Kerala Lottery Thiruvonam Bumper 2021 BR81 result, Kerala Lottery result, ലോട്ടറി ഫലം, lottery kerala, കേരള ലോട്ടറി, Thiruvonam Bumper ticket
The moderation of comments is automated and not cleared manually by malayalam.indianexpress.com