Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

അഴീക്കോട്, കുറ്റ്യാടി,കോഴിക്കോട് സൗത്ത്, കളമശേരി തുടങ്ങിയ ലീഗിന്റെ സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായ തോൽവി യോഗം ചർച്ച ചെയ്യും

election results, kerala election result, azhikode, kalamassery, iuml, km shaji, p rajeev cpm, kerala election results, kerala election results 2021, kerala assembly election results, kerala assembly election results 2021, kerala assembly election results update, kerala assembly election results live, kerala assembly election results 2021 live update, kerala election result 2021, election results 2021, election results live, election results live updates, kerala election commission, kerala election commission india, kerala election results live update, ie malayalam

മലപ്പുറം: മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം യോഗം ചർച്ച ചെയ്യും. രാവിലെ പത്ത് മണിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ പാണക്കാടാണ് യോഗം. യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, കെ പി എ മജീദ്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം, സമദാനി എന്നിവരും പങ്കെടുക്കും.

അഴീക്കോട്, കുറ്റ്യാടി,കോഴിക്കോട് സൗത്ത്, കളമശേരി തുടങ്ങിയ ലീഗിന്റെ സിറ്റിംഗ് സീറ്റുകളിൽ ഉണ്ടായ തോൽവി യോഗം ചർച്ച ചെയ്യും. മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളായ കുഞ്ഞാലിക്കുട്ടിയുടെയും കെ.പി മജീദിന്റെയും ഭൂരിപക്ഷത്തിലുണ്ടായ ഇടിവും പരമ്പരാഗത വോട്ടുകൾ ചോർന്നതും യോഗം ചർച്ച ചെയ്യും.

തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ലീഗ് പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ നടത്തിയ രോഷ പ്രകടനവും യോഗത്തിൽ ചർച്ചയാകും. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ലീഗ് എംഎൽഎമാരുടെ യോഗവും നിശ്ചയിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവ് ആരെന്നത് സംബന്ധിച്ച തീരുമാനവും ഇന്ന് ഉണ്ടായേക്കും

2016ല്‍ മഞ്ചേശ്വരം, കാസര്‍ഗോഡ്, അഴീക്കോട്, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, മലപ്പുറം, ഏറനാട്, മഞ്ചേരി, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, കോട്ടയ്ക്കല്‍, മങ്കട, വേങ്ങര, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന്, മണ്ണാര്‍ക്കാട്, കളമശേരി എന്നിങ്ങനെ 18 സീറ്റുകളിലായിരുന്നു ലീഗിന്റെ വിജയം. എന്നാൽ ഇത്തവണ 26 സീറ്റുകളില്‍ മത്സരിച്ച ലീഗിന് 15 സീറ്റിലെ വിജയിക്കാൻ കഴിഞ്ഞിരുന്നുള്ളു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslim league election review meeting today in panakkad

Next Story
കോവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുക്കുന്നതു പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശംillegal tree felling case, Muttil illegal tree felling case, wayanad illegal tree felling, wayanad illegal tree felling case, kerala high court, police probe on Muttil illegal tree felling, kerala forest department, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com