Latest News

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ കല്യാണത്തിന് പോയ സംഭവം; കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി

പാര്‍ട്ടിപരമായും വിദേശപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു

pk kunjalikutty, muslim league, triple talaq, wedding, ie malayalam, പികെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ്, കല്യാണം മുത്തലാഖ്, ബിരിയാണി, ഐഇ മലയാളം

മലപ്പുറം: മുത്തലാഖ് ചര്‍ച്ചക്ക് പങ്കെടുക്കാതെ കല്യാണത്തിന് പോയ സംഭവത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലിം ലീഗ്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. പാണക്കാട് ഹൈദരാലി തങ്ങളാണ് വിശദീകരണം തേടിയത്.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി വിട്ടുനിന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. മുത്തലാഖ് വിഷയത്തില്‍ നടക്കുന്നത് തത്പരകക്ഷികളുടെ കുപ്രചാരാണമാണെന്ന് കുഞ്ഞാലിക്കുട്ടി ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടിപരമായും വിദേശപരമായും അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടാണ് പാര്‍ലമെന്റില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പ് സമയത്ത് സഭയില്‍ പങ്കെടുക്കാതെ പ്രവാസി മലയാളിയുടെ മകളുടെ വിവാഹത്തിന് പോയത് പാര്‍ട്ടിക്കുള്ളിലും പുതിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി ഇന്നലെ രംഗത്തെത്തിയത്.

‘മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ ഞാന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചാരണം നടത്തുന്നുണ്ട്. ഇത് വസ്തുതാപരമായി ശരിയല്ല. മുത്തലാഖ് ബില്‍ രണ്ടാം വട്ടം ലോക്സഭയില്‍ വരുമ്പോള്‍ ചര്‍ച്ചക്കു ശേഷം ബഹിഷ്‌കരിക്കുക എന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പൊടുന്നനെ തീരുമാനിച്ചപ്പോള്‍, മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്പോള്‍ത്തന്നെ ഞാനും, ഇ.ടി മുഹമ്മദ് ബഷീര്‍ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അത് നിര്‍വഹിക്കുകയും ചെയ്തു. അതിനാലാണ്, പാര്‍ട്ടിപരമായും വിദേശ യാത്രാപരമായും മറ്റും പല അത്യാവശ്യങ്ങളുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഞാന്‍ ഹാജരാവാതിരുന്നത്. പെട്ടെന്ന് എടുത്ത തീരുമാനമായതിനാലാണ് എതിര്‍ത്ത് വോട്ട് ചെയ്യാന്‍ 11 പേര്‍ മാത്രം ഉണ്ടായത്. പൂര്‍ണമായ നിലക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതും. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്നത്,’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslim league asks explanation from pk kunjalikutty

Next Story
Kerala Karunya Lottery KR 377 Result Today: കേരള കാരുണ്യ KR 377 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചുkerala lottery result, kerala lottery result today,കേരള, സംസ്ഥാന ഭാഗ്യക്കുറി, kerala lottery results, karunya lottery, karunya lottery result,ഫലം , ഇന്ന് karunya lottery kr 379 result, kr 379, kr 379 lottery result, kr379, kerala lottery result kr 379, kerala lottery result kr 379 today, kerala lottery result today, kerala lottery result today karunya, kerala lottery result karunya, kerala lotteryresult karunya kr 379, karunya lottery kr 379 result today, karunya lottery kr 379 result today live, ie malayalam,കേരള ഭാഗ്യക്കുറി, കേരള സംസ്ഥാന ഭാഗ്യക്കുറി, കാരുണ്യ ഭാഗ്യക്കുറി , KR-379, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com