ഇരിക്കൂറിലെ പച്ചക്കോട്ടയിൽ വിളളൽ, 70 ലീഗ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേത്രത്വത്തിൽ യുവാക്കൾക്ക് സ്വീകരണവും നൽകി

കണ്ണൂർ: ജില്ലയിൽ യുഡിഎഫിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മേഖലയാണ് ഇരിക്കൂർ. മുംസ്ലീംലീഗിന് മേധാവിത്വമുള്ള ഇരിക്കൂറിൽ സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം ഇപ്പോൾ. ലീഗ് -കോണ്ഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് എഴുപതോളം യുവാക്കൾ സിപിഐ എമ്മിൽ ചേർന്നിരിക്കുകയാണ് ഇന്ന്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേത്രത്വത്തിൽ യുവാക്കൾക്ക് സ്വീകരണവും നൽകി.

സിപിഎമ്മിന്റെ ഇരിക്കൂർ ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് ലീഗ് -കോണ്ഗ്രസ്സ് ബന്ധം ഉപേക്ഷിച്ച് എത്തിയവർക്ക് സ്വീകരണം നൽകിയത്. പ്രാദേശിക നേതാക്കളുമായിട്ടുള്ള അഭിപ്രായ വ്യത്യാസംമൂലമാണ് 75 ഓളം ചെറുപ്പക്കാർ പാർട്ടി വിട്ടത്. 25 വയസ്സിന് താഴെയുള്ളവരാണ് ഇവരിൽ ഭൂരിഭാഗം പേരും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Muslim league activists resigned from party to join cpim in irikur

Next Story
കണ്ണൂരിലെ ആദ്യ സിന്തറ്റിക്ക് ട്രാക്ക് ഒരുങ്ങുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com