കോഴിക്കോട്: സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ടോടെ ആര്‍എം ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ജോണ്‍ എബ്രഹാമിന്റെ ‘അമ്മയറിയാന്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ചിത്രം: ഹരിഹരന്‍ സുബ്രഹ്മണ്യന്‍

അമ്മ അറിയാനില്‍ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ജോണ്‍ എബ്രഹാമിന്റെ അടുത്ത സുഹൃത്തും ചിത്രം ഒരുക്കിയ ഒഡേസ ഫിലിംസിന്റെ സജീവപ്രവര്‍ത്തകനുമായിരുന്നു ഹരിനാരായണന്‍. തെലുങ്കു സിനിമകളിലടക്കം പിന്നീട് അഭിനയിച്ചു.

ചിത്രം: ഹരിഹരന്‍ സുബ്രഹ്മണ്യന്‍

ഈ മാസം 15ന് ‘രാധേ ശ്യാം’ എന്ന സംഗീത പരിപാടി നടക്കാനിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. പരിപാടിയെ കുറിച്ച് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നിരന്തരം അറിയിക്കുകയും ചെയ്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ