കൊച്ചി: സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാൽ (36) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വീണു ഗുരുതരമായി പരുക്കേറ്റ ശാന്തി ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം.

വീഴ്ചയിൽ ശാന്തിയുടെ തലയ്ക്കാണ് പരിക്കേറ്റത്. മസ്തിഷകത്തിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അറിയപ്പെടുന്ന നർത്തകിയായ ശാന്തി നൃത്താധ്യാപിക കൂടിയായിരുന്നു. ഈ വർഷമാദ്യം ‘സകലദേവ നുതേ’ എന്ന പേരിൽ സരസ്വതി സ്തുതികളുടെ നൃത്ത രൂപം പുറത്തിറക്കിയിരുന്നു. ഇതിന് സംഗീതം പകർന്നത് ബിജിബാൽ ആയിരുന്നു.

2002 ജനുവരി 21 നായിരുന്നു ബിജിബാലിന്റെയും ശാന്തിയുടെയും വിവാഹം. ഇവർക്ക് ദേവദത്ത (13), ദയ (8) എന്നീ രണ്ടു മക്കളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ